KeralaLatestPathanamthitta

മാമോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ്

“Manju”

ശ്രീജ.എസ്

പത്തനംതിട്ട : മാമോദീസയില്‍ പങ്കെടുത്ത വൈദികരുള്‍പ്പെടെ നിരീക്ഷണത്തില്‍. മാമോദീസ ചടങ്ങില്‍ പങ്കെടുത്ത യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് എട്ടു വൈദികരുള്‍പ്പെടെ എഴുപതോളം പേര്‍ നിരീക്ഷണത്തിലായത്.

പ്രക്കാനത്തിനുസമീപമുള്ള പള്ളിയില്‍, ഈ മാസം ഒമ്പതിന് ക്രമീകരിച്ച മാമോദീസ ചടങ്ങില്‍ പങ്കെടുത്ത യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ ചടങ്ങില്‍ ഭക്ഷണം വിളമ്പി നല്‍കുകയും ചെയ്തു. ചടങ്ങില്‍ സംബന്ധിച്ച വൈദികര്‍ 12, 19 തീയതികളില്‍ വിവിധ ദേവാലയങ്ങളില്‍ കുര്‍ബാന അര്‍പ്പിച്ചു. മാമോദീസ കഴിഞ്ഞു പത്താംദിവസമാണ് യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Related Articles

Back to top button