IndiaKeralaLatest

നവഒലി ജ്യോതിര്‍ദിനം വിപുലമായ പരിപാടികളോടെ ഞായറാഴ്ച ആരംഭിക്കും

ഗോവ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും. ലോകക്രിക്കറ്റ് ഇതിഹാസം അർജുന രണതുംഗ മുഖ്യാതിഥി

“Manju”

പോത്തൻകോട്: ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരു ആദിസങ്കല്പത്തില്‍ ലയിച്ചതിന്റെ ഇരുപത്തിമൂന്ന് വര്‍ഷം തികയുകയാണ് മെയ് 6 വെള്ളിയാഴച. നവഒലി ജ്യോതിർദിനമായാണ് ശാന്തിഗിരി പരമ്പര ഈ സുദിനത്തെ ആഘോഷിക്കുന്നത്. ഇത്തവണത്തെ നവ‌ഒലി ആഘോഷപരിപാടികൾക്ക് മെയ് 1 ഞായറാഴ്ച തുടക്കമാകും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11ന് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള നിര്‍വഹിക്കും . മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റനും മുന്‍ മന്ത്രിയുമായ അര്‍ജുന രണതുംഗ വിശിഷ്ടാതിഥിയാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രാജ്യസഭാംഗം അഡ്വ.ജെബി മേത്തര്‍, ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ,സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, ഭാരതീയ ജനതപാര്‍ട്ടി ട്രഷറര്‍ ജെ.ആര്‍. പത്മകുമാര്‍, കെ.പി.സി.സി സെക്രട്ടറി ബി.ആര്‍. എം. ഷഫീര്‍, സ്വാമി ജനനന്മ ജ്ഞാനതപസ്വി, ശ്രീലങ്കന്‍ ഹോണററി കൌണ്‍സില്‍ ബിജു കര്‍ണ്ണന്‍, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല, എന്നിവര്‍ സംബന്ധിക്കും.

മെയ് 2ന് നടക്കുന്ന സമ്മേളനത്തില്‍ എം.പി മാരായ എന്‍. കെ.പ്രേമചന്ദ്രന്‍, അഡ്വ.എ.എ.റഹീം, മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, എം.എല്‍.എ മാരായ കടകം‌പള്ളി സുരേന്ദ്രന്‍, ഡി.കെ.മുരളി, വിന്‍സെന്റ്, സി.പി.ഐ ദേശീയ നിര്‍വാഹകസമിതിയംഗം പന്ന്യന്‍ രവീന്ദ്രന്‍, സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍, ബിജെപി നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, സിപി.എം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി ഇ.എ.സലീം, സിപി.എം കോലിയക്കോട് ലോക്കല്‍ സെക്രട്ടറി എം.എസ്.വത്സന്‍, വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗം സജീവ്. കെ, കോണ്‍ഗ്രസ് കോലിയക്കോട് മണ്ഡലം സെക്രട്ടറി പൂലന്തറ. കെ. കിരണ്‍ദാസ്, ഡോ.റ്റി.എസ്. സോമനാഥന്‍, സജീവന്‍.ഇ, അജോ.പി.ജോസ്,ഓമന.എസ് , ഗുരുപ്രിയന്‍. ജി, കുമാരി സുകൃത.എ, എന്നിവര്‍ സംബന്ധിക്കും.
മെയ് 3ന് നടക്കുന്ന നവ‌ഒലി ശാന്തിസംഗമത്തില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു, കെ.മുരളീധരന്‍ എം.പി, എം.എല്‍.എ മാരായ സജീവ് ജോസഫ്, പ്രതിഭ ഹരി, ചീഫ് വിപ്പ് ഡോ.എന്‍.കെ.ജയരാജ്, ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍ ,സ്വാമി ചിത്തശുദ്ധന്‍ ജ്ഞാന തപസ്വി, ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍, ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം .ടി. രമേഷ്, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, സംവിധായകന്‍ വിജി തമ്പി, ഡോ.കെ.ആര്‍.എസ്. നായര്‍, എം. ആര്‍. ബോബന്‍, കോസല.വി. കെ, ജിജി.എന്‍. ആര്‍, വന്ദനന്‍.എസ്, കുമാരി കരുണ.എസ് എന്നിവര്‍ പങ്കെടുക്കും.

മെയ് 4 ബുധനാഴ്ച വൈകുന്നരം 5 മണിക്ക് രാഷ്ട്രീയ,ആത്മീയ,സാംസ്കാരിക സാമൂഹിക കലാരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കടുക്കുന്ന സൌഹൃദക്കൂട്ടായ്മയും നടക്കും. മന്ത്രിമാരായ സജി ചെറിയാന്‍, വീണാ ജോര്‍ജ്, വി.എന്‍.വാസവന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം. എല്‍.എ മാരായ എം.നൗഷാദ്, മാത്യൂ കുഴല്‍ നാടന്‍, സി.ആര്‍. മഹേഷ്, പ്രമോദ് നാരായണ്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ എം.എല്‍.എ ഒ.രാജഗോപാല്‍, സ്വാമി സൂക്ഷ്മാനന്ദ, ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് ,ഹാഫിസ് അബ്ദുള്‍ ഗഫാര്‍ മൗലവി, സ്വാമി അശ്വതി തിരുനാള്‍, സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ.എം.എം.ആര്‍. തമ്പാന്‍, ഗോകുലം മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ. കെ.കെ. മനോജന്‍, പത്തനാപുരം ഗാന്ധിഭവന്‍ ചെയര്‍മാന്‍ ഡോ.എന്‍. സോമരാജന്‍, തിരുവനന്തപുരം ഡി.സി.സി ജനറല്‍ സെക്രട്ടറി, തേക്കട അനില്‍കുമാര്‍, അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരികുമാര്‍, ബാദുഷ, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖ കുമാരി,പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, അനിത കുമാരി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. സഹീറത്ത് ബീവി., വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ സുധര്‍മ്മിണി എസ്. കോലിയക്കോട് മഹീന്ദ്രന്‍, സി.ഗീതാകുമാരി, വര്‍ണ്ണ ലതീഷ്, കേരള കോണ്‍ഗ്രസ് (എം). തിരു.ജില്ല പ്രസിഡന്റ് സഹായദാസ് നാടാര്‍, ഡെല്‍റ്റ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ തോമസ്, ഗുരുവായൂരപ്പന്‍ അനില്‍കുമാര്‍, സുധീന്ദ്രന്‍ എന്‍, സുഭാഷ്ചന്ദ്രബോസ് വി, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, കെ.പി. ശ്രീകുമാര്‍, ഷോഫി കെ.,സി.ജയകുമാരന്‍ നായര്‍, ആര്‍. ബൈജുരാജ്, ഷിജു.ബി.കെ. .ഡി. ദിലീപ് കുമാര്‍, എസ്.എല്‍.സന്തോഷ് കുമാര്‍, വിജയകുമാര്‍ കെ. യദുകൃഷ്ണന്‍ റ്റി, ആനന്ദപുരം രാധാകൃഷ്ണന്‍,ആര്‍.അജിത് കുമാര്‍,ബിജുലാല്‍ എസ്.എസ് , യദുജിത് എന്നിവര്‍ ‍ സൗഹൃദക്കൂട്ടായ്മയില്‍ അതിഥികളാകും.

മെയ് 5 ന് വൈകിട്ട് 5മണിക്ക് നടക്കുന്ന നവ‌ഒലി സാംസ്കാരിക സമ്മേളനം കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു അധ്യക്ഷയാകും. വനം മന്ത്രി ഏ.കെ. ശശീന്ദ്രന്‍ മുഖ്യാതിഥിയാകും. എം.എല്‍.എ. ജോബ് മൈക്കിള്‍, മാര്‍ ബര്‍ണബാസ് സഫര്‍ഗണ്‍ മെത്രാപ്പോലീത്ത, സ്വാമി ശുഭംഗാനന്ദ, സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി, സ്വാമി നവനന്മ ജ്ഞാനതപസ്വി, എന്നിവര്‍ മഹനീയ സാന്നിധ്യമാകും. വാഴൂര്‍ സോമന്‍ എം .എല്‍.എ, മുന്‍ മന്ത്രി വി.എസ്.ശിവകുമാര്‍, സി.പിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.ബിജു, സംവിധായകന്‍ കെ. മധുപാല്‍, ജില്ലാപഞ്ചായത്തംഗം കെ.വേണുഗോപാലന്‍ നായര്‍, ബാബു പോത്തന്‍കോട്, അഡ്വ.എ.എസ്.അനസ്, അഡ്വ.എസ്.വി.സജിത്, അഡ്വ.വീണ.എസ്.നായര്‍, എന്‍. ജി. കവിരാജ് , എസ്.എം.റാസി, എസ്. ഹരികുമാര്‍, ഡോ. കിരണ്‍. എസ്, ഡോ.എം.മുരളീധരന്‍, അഡ്വ. ചന്ദ്രലേഖ. കെ.കെ, ശാന്തിപ്രിയന്‍. പി.ആര്‍, കുമാരി ശാന്തിപ്രിയ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും .

നവ‌ഒലി ജ്യോതിര്‍ദിനമായ മെയ് 6 ന് രാവിലെ അഞ്ച്മണി മുതല്‍ പര്‍ണ്ണശാലയിലും പ്രാര്‍ത്ഥനാലയത്തിലും പ്രത്യേക പുഷ്പാഞ്ജലി, സന്യാസിമാരുടേയും, ഗൃഹസ്ഥാശ്രമികളുടേയും പുഷ്പസമര്‍പ്പണം, പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും സമര്‍പ്പണങ്ങളും നടക്കും.11 ന് പൊതുസമ്മേളനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.` ഭക്ഷ്യസിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അദ്ധ്യക്ഷനാകും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,, മുസ്ലിം ലീഗ് പ്രസിഡന്റ് ജനാബ് പാണക്കാട് സെയ്ദ് സാദിഖലി ശിഹാബ് തങ്ങള്‍, പാളയം ഇമാം ജനാബ് വി.പി.സുഹൈബ് മൌലവി, എം. പി.മാരായ അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ്ജ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, മുന്‍ എം.എല്‍.എ മാരായ എം.എ വാഹിദ്, വര്‍ക്കല കഹാര്‍, യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം, ജി.എസ്.റ്റി & കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ എസ്.നാസര്‍ഖാന്‍, സെന്റ്ജോണ്‍സ് മെഡിക്കല്‍ വില്ലേജ് ഡയറക്ടര്‍ ഫാദര്‍ ജോസ് കിഴക്കേടം, അഡ്വ.ദീപ ജോസഫ്, റാണി മോഹന്‍ദാസ്, അഡ്വ.എം. ലിജു, പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍, നെയ്യാറ്റിന്‍കര സനല്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, ബി.ജെ.പി. തിരു.ജില്ല സെക്രട്ടറി എം.ബാലമുരളി, പണിമൂല ദേവസ്വം സെക്രട്ടറി ആര്‍. ശിവന്‍കുട്ടി നായര്‍, അനിതകുമാരി, സി.ഗീതാകുമാരി, ഡോ. ജയശ്രീ.എന്‍, രാജന്‍.സി.എസ്, ആദിത്യന്‍ കിരണ്‍ , കുമാരി പ്രതിഭ.എസ് എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. വൈകിട്ട്6 ന് ആശ്രമസമുച്ചയത്തെ വലംവെച്ച് ദീപപ്രദക്ഷിണം ഉണ്ടായിരിക്കും.രാത്രി 9.00മണിമുതല്‍ വിശ്വസംസ്കൃതികലാരംഗം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ നടക്കും.

മീഡിയ റിലേഷന്‍സ്
92499 80244, 81 11 88 22 81

Related Articles

Back to top button