Latest

സംസ്ഥാനത്ത് ഇന്ന് വാഹന പണിമുടക്ക്

“Manju”

തിരുവനന്തപുരം ;ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചു സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്ത് വാഹന പണിമുടക്ക് നടക്കും .ബി എം എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കാളികള്‍ ആകും .

കെ എസ് ആര്‍ ടി സി ബസുകളും സര്‍വീസ് നടത്തില്ല .ഓട്ടോ,ടാക്സി ,സ്വകാര്യ ബസുകളും പണിമുടക്കും.രാവിലെ ആറു മുതല്‍ വൈകിട്ടു ആറു വരെയാണ് പണിമുടക്ക്. പണിമുടക്ക് നടക്കുന്ന സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന എസ് എസ് എല്‍ സി ,ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷകള്‍ മാറ്റി വച്ചു .

Related Articles

Back to top button