KeralaLatest

നൈപുണ്യ പരിശീലന കോഴ്സുകള്‍ മന്ത്രി പി.രാജീവ് ഉദ്‌ഘാടനം ചെയ്തു

“Manju”

എറണാകുളം : സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ നൈപുണ്യ പരിശീലന സ്ഥാപനമായ കളമശ്ശേരിയിലെ അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കിലെ നൈപുണ്യയ കോഴ്സുകളുടെ ഉദ്‌ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിര്‍വഹിച്ചു. നിലവിലെ തൊഴില്‍ സാഹചര്യത്തില്‍ തൊഴില്‍ നൈപുണ്യ ശേഷിയുള്ളവരുടെ കുറവ് നൈപുണ്യ പരിശീലന പരിപാടിയുടെ പ്രാധാന്യം വര്‍ധിക്കുന്നതായി മന്ത്രി പറഞ്ഞു.

കളമശ്ശേരിയിലെ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ജില്ലയിലെ എല്ലാ തൊഴില്‍ മേഖലക്കും പ്രാധാന്യം കൊടുത്തുകൊണ്ട് ജില്ലയിലെ ജനവിഭാഗത്തിന്റെ തൊഴില്‍ നൈപുണ്യ ശേഷി വര്‍ധിപ്പിക്കുന്നതിനാകും ലക്‌ഷ്യം വെക്കുക എന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍, ഫിറ്റ്നസ് ട്രെയിനര്‍ എന്നീ കോഴ്സുകളാണ് ആരംഭിച്ചിരിക്കുന്നത്. മുന്‍ നൈപുണ്യ പരിശീലന വര്‍ഷത്തില്‍ ജില്ലയിലെ നൂറിലധികം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ സ്കില്‍ പാര്‍ക്ക് അന്താരാഷ്ട്ര തലത്തിലെ ഐ.ബി.എം കമ്പനിയുമായി സഹകരിച്ചു പരിശീലിപ്പിച്ചു സെര്‍ട്ടിഫൈഡ് പ്രൊഫെഷനലുകളായി മാറ്റിയിട്ടുണ്ട്.

അസാപ് കേരള ചെയര്‍പേഴ്സണും മാനേജിങ് ഡയറക്ടറുമായ ഡോ. ഉഷ ടൈറ്റ്‌സ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കളമശ്ശേരി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സീമ കണ്ണന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ചടങ്ങില്‍ എന്‍. ഐ. ടി. ടി. ടി. ആര്‍ പ്രൊജക്റ്റ് ഓഫീസര്‍ വി.എ.ഷംസുദിന്‍, അസാപ് മേധാവികളായ ടീ.വി.ഫ്രാന്‍സിസ്,വിനോദ് ടി.വി, സീനിയര്‍ പ്രോഗ്രാം മാനേജര്‍ വര്‍ഗീസ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു .

Related Articles

Back to top button