KeralaLatest

കൊച്ചി തുറമുഖത്തെ റോ-റോ സൗകര്യത്തിന് ഇന്ന് കേന്ദ്രമന്ത്രി തറക്കല്ലിടും

“Manju”

കൊച്ചി: കൊച്ചി തുറമുഖത്തെ നിര്‍ദിഷ്ട റോള്‍ഓണ്‍റോള്‍ഓഫ് (റോറോ) സൗകര്യത്തിന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇന്ന് തറക്കല്ലിടും. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത സഹമന്ത്രി ശാന്തനു ഠാക്കൂര്‍, കേന്ദ്ര വിദേശ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ഇന്ത്യാ ഗവണ്‍മെന്റിന്റെ ‘സാഗര്‍മാല’ പദ്ധതിക്ക് കീഴിലുള്ള റോറോ സൗകര്യം, കൊച്ചി തുറമുഖത്തിന്റെ മട്ടാഞ്ചേരി ചാനലില്‍ Q1 ബെര്‍ത്തിനെയും സൗത്ത് കോള്‍ ബെര്‍ത്തിനെയും ബന്ധിപ്പിച്ചാണ് വികസിപ്പിക്കുന്നത്. 615 ചതുരശ്ര മീറ്ററില്‍ RCC ജെട്ടിയുടെ നിര്‍മ്മാണവും റോറോ സൗകര്യത്തിലേക്ക് നയിക്കുന്ന നിലവിലുള്ള റോഡുകളുടെ ബലപ്പെടുത്തലും അനുബന്ധ ജോലികളും ഇതില്‍ ഉള്‍പ്പെടും.

തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ ഹരിത തുറമുഖ സംരംഭത്തിന്റെ ഭാഗമായി സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായിയാണ് ഈ സൗകര്യം വികസിപ്പിക്കുന്നത്. ഇത് റോറോ കപ്പലുകള്‍ ഉപയോഗിച്ച്‌ കുറഞ്ഞ ചെലവിലുള്ള തീരദേശ ചരക്ക് നീക്കം പ്രോത്സാഹിപ്പിക്കുകയും റോഡുകളിലെ തിരക്ക് കുറയ്ക്കാന്‍ സഹായിക്കുകയും അതുവഴി അപകടങ്ങള്‍ കുറയ്ക്കുകയും ചെയ്യും. ചെലവ് കുറഞ്ഞ പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗ്ഗം പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമുള്ള ഒരു ഉപാധി കൂടിയാണിത്. കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ പുതിയ ലോഗോയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് പരിസരത്ത് ഇന്ന് നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും.

Related Articles

Back to top button