IndiaLatest

കൂട്ടക്കുരുതിയില്‍ മാപ്പ് ചോദിക്കാന്‍ 
മാര്‍പാപ്പ ക്യാനഡയില്‍

“Manju”

 

ടൊറന്റോ : ക്യാനഡയിലെ കത്തോലിക്കാ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നിര്‍ബന്ധിത ക്രൈസ്തവവത്ക്കരണത്തിനിരയായി ആയിരക്കണക്കിന് കുട്ടികള്‍ കൊല്ലപ്പെട്ടതില് പരസ്യമായി മാപ്പ് ചോദിക്കാന്‍ ഫ്രാന്സിസ് മാര്‍പാപ്പ.
ഒരാഴ്ചചത്തെ സന്ദര്‍ശനത്തിനായാണ് മാര്‍പാപ്പ ക്യാനഡയിലെത്തിയത്. തിങ്കളാഴ്ച റസിഡന്‍ഷ്യല്‍ സ്കൂള്‍ നിലനിന്നിരുന്ന സ്ഥലത്തെത്തി കൊല്ലപ്പെട്ടവരുടെ പിന്‍​ഗാമികള്‍ക്ക് മുന്നില് വച്ചാകും ക്ഷമാപണം നടത്തുക. ഇവര്‍ ഏപ്രിലില്‍ വത്തിക്കാനില്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ അവസരത്തില്‍ കത്തോലിക്കാ സഭയ്ക്ക് വേണ്ടി മാര്‍പാപ്പ മാപ്പ് പറഞ്ഞിരുന്നു. 1800 മുതല്‍ 1970 കാലഘട്ടത്തില്‍ ബന്ധുക്കളില്‍ നിന്നകറ്റി കത്തോലിക്കാ സ്കൂളുകളില്‍ പഠിപ്പിച്ചിരുന്ന തദ്ദേശീയ വിദ്യാര്‍ഥികളില്‍ നിരവധിപേര്‍ കൊടിയപീഡനങ്ങള് സഹിച്ച്‌ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അസുഖങ്ങളും പോഷകക്കുറവും മൂലവും നിരവധി കുട്ടികള്‍ മരണപ്പെട്ടു.

Related Articles

Back to top button