KeralaLatestThiruvananthapuram

ഗായകന്‍ എം.എസ് നസീം അന്തരിച്ചു

“Manju”

തിരുവനന്തപുരം: ഗായകന്‍ എം.എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കെ.പി.എ.സിയിക്കു വേണ്ടി നിരവധി നാടക ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്താന്തം എന്നീ സിനിമകളിലും പാടി.

ദൂരദര്‍ശന്റെ നിരവധി പരിപാടികളിലും അദ്ദേഹം പാടിയിട്ടുണ്ട്. 1992, 93, 95, 97 കാലഘട്ടങ്ങളില്‍ മികച്ച മിനി സ്‌ക്രീന്‍ ഗായകനുള്ള പുരസ്‌കാരവും സ്വന്തമാക്കി. ഗുരുവും സംഗീത സംവിധായകനുമായ രാഘവന്‍ മാസ്റ്ററെക്കുറിച്ചുള്ള ശ്യാമസുന്ദര ശ്യാമസുന്ദര പുഷ്പമേ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം നടക്കവേയാണ് അദ്ദേഹം അസുഖബാധിതനായത്.

Related Articles

Back to top button