IndiaLatest

5 ജി സ്പെക്‌ട്രം: ലേലം ജൂണ്‍ ആദ്യവാരം

“Manju”

ഡല്‍ഹി  ; 5 ജി സ്പെക്‌ട്രം ലേലം ജൂണ്‍ ആദ്യവാരം ഉണ്ടാകാന്‍ സാധ്യത. ഇതു സംബന്ധിച്ച അറിയിപ്പ് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തു വിട്ടു. സ്പെക്‌ട്രം വില നിര്‍ണയത്തെകുറിച്ചുള്ള വ്യവസായ ആശങ്കകള്‍ പരിഹരിക്കാന്‍ ഉള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ഒന്നിലധികം ബാന്‍ഡുകളിലായി അടിസ്ഥാന വിലയ്ക്ക് 7.5 ലക്ഷം കോടി രൂപയിലധികം വിലമതിക്കുന്ന ഒരു ലക്ഷം മെഗാഹെര്‍ട്സ് സ്പെക്‌ട്രം ലേലം ചെയ്യാനാണ് നിലവില്‍ ട്രായ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ശുപാര്‍ശ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ വിലയിരുത്തുന്നത് ലേല നടപടികളില്‍ പുരോഗതി ഉണ്ടാകും.

നേരത്തെ സ്പെക്‌ട്രം ലേലത്തിന്റെ അടിസ്ഥാനവില ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടന്നിരുന്നു. ജനുവരി-മാര്‍ച്ച്‌ കാലയളവില്‍ നടക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നതെങ്കിലും ട്രായിയുടെ നടപടിക്രമങ്ങള്‍ നീളുന്നതിനാല്‍ ജൂണിലേക്ക് ലേലം മാറ്റുകയായിരുന്നു. 2022 അവസാനത്തോടെ രാജ്യത്ത് 5ജി എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Check Also
Close
Back to top button