KeralaLatest

ഓണത്തെ വരവേൽക്കാൻ ഒരുങ്ങി ശാന്തിഗിരി ഷോപ്പിംഗ് മാൾ

“Manju”

പോത്തന്‍കോട് : നവപൂജിതം, ഓണം ആഘോഷങ്ങളെ വരവേല്‍ക്കാനൊരുങ്ങി ശാന്തിഗിരി ഷോപ്പിംഗ് മാള്‍. ഓഗസ്റ്റ് 22 ന് (ചൊവ്വാഴ്ച) ഗുരുവിന്റെ ജന്മദിന പൂജിത സമര്‍പ്പണം – നവപൂജിതം – ആഘോഷങ്ങള്‍ സമാഗതമാവുകയാണ്. ഇത്തവണ ഓണവും നേരത്തെ എത്തുന്നു (ഓഗസ്റ്റ് 28,29,30,31-തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം). പൊന്നോണവും ഗുരുവിന്റെ ജന്മദിനവും ആഘോഷമാക്കുവാന്‍ ശാന്തിഗിരി ഷോപ്പിംഗ് മാളില്‍ വൈവിദ്ധ്യമാര്‍ന്ന ഉല്പന്നങ്ങളുടെ ശേഖരം എത്തിക്കഴിഞ്ഞു. നിലവിലുള്ള ശേഖരത്തിന് പുറമേ വിവിധ കമ്പനികളുടെ സാരികള്‍, മറ്റ് തുണിത്തരങ്ങള്‍, ക്രോക്കറി, മാറ്റുകള്‍ തുടങ്ങി വിവിധ ഉല്പന്നങ്ങളാണ് ഇത്തവണ എത്തിയിരിക്കുന്നത്. ഷോപ്പിംഗ് മാളിൽ തിരഞ്ഞെടുത്ത ഐറ്റങ്ങൾക്ക് 10% മുതൽ 50% വരെ വിലക്കുറവ്. പരിമിത കാലത്തേക്ക് മാത്രമുള്ള ഈ ഓഫർ ഉപഭോക്താക്കൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ശാന്തിഗിരി ഷോപ്പിംഗ് മാൾ മാനേജർ അറിയിച്ചു.

Related Articles

Back to top button