IndiaLatest

വാക്‌സിന്‍ ഇടവേള ഒന്‍പത് മാസമായി തന്നെ തുടരും‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിന്‍ കരുതല്‍ ഡോസിനുള്ള ഇടവേള 6 മാസമായി കുറച്ചുവെന്ന വാര്‍ത്ത തള്ളി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് വാക്‌സിന്‍ ഇടവേള ഒന്‍പത് മാസമായി തന്നെ തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രണ്ടാം ഡോസ് സ്വീകരിച്ച്‌ 9 മാസം കഴിഞ്ഞുവേണം കരുതല്‍ ഡോസ് സ്വീകരിക്കാനെന്ന് സര്‍ക്കാര്‍ അറിയിച്ചു.

18 വയസ് പൂര്‍ത്തിയായ, രണ്ടാം ഡോസ് വാക്‌സിന്റെ സ്വീകരിച്ച്‌ 9 മാസം പിന്നിട്ട ആര്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നതാണ്. രണ്ടാം ഡോസ് വാക്‌സിനും കരുതല്‍ ഡോസും തമ്മിലുള്ള ഇടവേള ആറ് മാസമായി കുറച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles

Back to top button