KeralaLatest

മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ 113-ാം ജന്മദിനം ആചരിച്ചു.

“Manju”

കൊല്ലം : മുൻ മുഖ്യമന്ത്രിയും,കെപിസി സി പ്രസിഡന്റ്റും എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ്റും, സെക്രട്ടറിയും ആയിരുന്ന മഹാനായ ആർ ശങ്കറിന്റെ 113-) o ജന്മദിനം ആർ.ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരള,എറണാകുളം ചാപ്റ്ററിന്റെ നേതൃത്വത്തിൽ എറണാകുളം എം.ജി.റോഡ് വ്യാപാരി കോൺഗ്രസ് ഭവനിൽ ആചരിച്ചു. പാറപ്പുറം രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം കെപിസി സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഉദ്ഘാടം ചെയ്തു.എസ്.എൻ ട്രസ്റ്റ്‌ ഡയറക്ടർ ബോർഡ് അംഗം ടി.കെ.പദ്മനാഭൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.ഫൗണ്ടേഷൻ ഭാരവാഹികളായ കെ .വി.ജോൺസൺ, വി.കെ.തങ്കരാജ്, നോർമൻ ജോസഫ്, എം.ബാലചന്ദ്രൻ, ജോണി തേവര, റോഷൻ കരിപ്പോട്ട്, തങ്ങൾ കുഞ്ഞ് , സെബാസ്റ്റ്യൻ എൻ.ജെ , അഡ്വ: ബിജുഎരൂർ, കുട്ടൻ പാട്ടത്തിൽ, ആന്റണി പുളിക്കൻ, സലാംപുല്ലേപ്പടി ,കെ.ടി.വില്യംസ്, അബ്ദുൾ മജീദ് എന്നിവർ ദിനചാരണ പരിപാടികൾക്ക് നേതൃത്വം നൽകി

Related Articles

Back to top button