LatestThiruvananthapuram

കേരളത്തിന് പുറത്ത് വ്യവസായം തുടങ്ങുന്നതില്‍ തീരുമാനമായില്ല ; കിറ്റെക്‌സ് എംഡി

“Manju”

തിരുവനന്തപുരം ; കേരളത്തിന് പുറത്ത് വ്യവസായം തുടങ്ങുന്നതില്‍ തീരുമാനമായില്ലെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. അതേസമയം കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് നല്‍കിയ രേഖകള്‍ തൃപ്തികരമെന്ന് വ്യവസായ വകുപ്പ് അറിയിച്ചു. പരിശോധന സംബന്ധിച്ച്‌ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് ജില്ലാ ജനറല്‍ മാനേജര്‍ പറഞ്ഞു.

രേഖകളെല്ലാം വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. മുതല്‍ മുടക്കി വ്യവസായം തുടങ്ങുന്നവര്‍ അടക്കം എല്ലാവരും നേരിടുന്ന പ്രശ്‌നങ്ങളാണിവ. എല്ലാവര്‍ക്കും സമാധാനപരമായി വ്യവസായം തുടങ്ങാനുള്ള സുതാര്യമായ സാഹചര്യം ഉണ്ടാക്കിയെടുക്കണമെന്നും സാബു എം ജേക്കബ് പ്രതികരിച്ചു.

Related Articles

Back to top button