IndiaLatest

ഇന്ത്യ ഒരു രാജ്യത്തിനും ഒപ്പമല്ല ; സമാധാനത്തിനൊപ്പമെന്ന് പ്രധാനമന്ത്രി

“Manju”

യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ ഒരു രാജ്യത്തിനും വിജയിക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി. ഇന്ത്യ ഒരു രാജ്യത്തിനും ഒപ്പമല്ലെന്നും സമാധാനത്തിനൊപ്പമെന്നും പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി.അതേ സമയം ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി ഇന്ന് കൊപ്പന്‍ഹേഗനില്‍ എത്തും.

നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി വിവിധ രാജ്യ തലവന്മാരുമായി ആശയവിനിമയം നടത്തും.ഡാനിഷ് രാജ്ഞി മാര്‍ഗരറ്റുമായും കൂടിക്കാഴ്ചയുണ്ട്. ജര്‍മ്മന്‍ സന്ദര്‍ശനത്തിനിടെയാണ് യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചത്. ഇന്ത്യ ഇരുരാജ്യത്തിനും
ഒപ്പമല്ലെന്നും സമാധാനത്തിനൊപ്പമെന്നുമാണ് പ്രധാനമന്ത്രി നിലപാട് അറിയിച്ചത്.

യുദ്ധത്തില്‍ ഒരു രാജ്യത്തിനും വിജയിക്കാന്‍ സാധിക്കില്ലെന്നും യുദ്ധം വികസ്വര രാഷ്ട്രങ്ങളേയും ദരിദ്ര രാഷ്ട്രങ്ങളെയും ക്ഷീണിപ്പിച്ചുവെന്നും,ലോകത്തിലെ സമസ്ത മേഖലയെയും യുദ്ധം ബാധിച്ചുവെന്നും ചൂണ്ടിക്കാട്ടിയ പ്രധാന മന്ത്രി യുദ്ധം അവസാനിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

കൊവിഡാനന്തര സാമ്പത്തിക മുന്നേറ്റം, കാലാവസ്ഥാ വ്യതിയാനം, നൂതന സംരംഭങ്ങളും സാങ്കേതിക വിദ്യയും, ഹരിതോര്‍ജം തുടങ്ങിയവയാണ് നോര്‍ഡിക് ഉച്ചകോടിയിലെ വിഷയങ്ങള്‍. ഡെന്‍മാര്‍ക്കിലെത്തിയ ശേഷം പാരിസില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന മോദി പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. വീണ്ടും അധികാരം നേടിയതിന് പിന്നാലെയാണ് മാക്രോണിനെ കാണുന്നത്. കോപ്പന്‍ഹേഗനിലെത്തുന്ന മോദി പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സനുമായി ചര്‍ച്ച നടത്തും.

Related Articles

Back to top button