InternationalLatest

ഉക്രൈന്‍ യുദ്ധത്തില്‍ ആണവായുധം ഉപയോഗിക്കില്ല : റഷ്യ

“Manju”

മോസ്‌കോ: ഉക്രൈനുമായുള്ള യുദ്ധത്തില്‍ ആണവായുധം ഉപയോഗിക്കില്ലെന്ന് റഷ്യ. വെള്ളിയാഴ്ചയാണ്, റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അലെക്സി സൈറ്റ്സേവ്, പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഉക്രൈനില്‍ നടക്കുന്ന സ്പെഷ്യല്‍ മിലിറ്ററി ഓപ്പറേഷനില്‍ ആണവയുദ്ധം ഒരിക്കലും ഉണ്ടാകില്ലെന്നാണ് അലെക്സി പറഞ്ഞത്. കഴിഞ്ഞയാഴ്ച, റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ്, യു.എസും മറ്റു രാഷ്ട്രങ്ങളും ഉക്രൈന്‍ സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍, ഇതൊരു ആണവയുദ്ധം ആയി പരിണമിക്കുമെന്ന് താക്കീത് നല്‍കിയിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 14 ന്, അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ സി..എ ഡയറക്ടര്‍ വില്യം ബേണ്‍സ്, റഷ്യ ആണവായുധം ഉപയോഗിക്കുമെന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉക്രൈനില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടാല്‍, ന്യൂക്ലിയര്‍ ആയുധങ്ങള്‍ പ്രയോഗിക്കാനാണ് റഷ്യ പദ്ധതിയിടുന്നത് എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഏതായാലും, റഷ്യയുടെ ഈ പ്രഖ്യാപനം ലോകരാഷ്ട്രങ്ങള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

 

Related Articles

Back to top button