KeralaLatest

പാവപ്പെട്ടവരെ അവഗണിച്ചു, പാക്കേജില്‍ തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്താന്‍ നടപടിയില്ല- ഉമ്മന്‍ചാണ്ടി

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജില്‍ രാജ്യത്തെ പാവപ്പെട്ടവരെ അവഗണിച്ചെന്ന് കോണ്‍ഗ്രസ്നേതാവ് ഉമ്മന്‍ ചാണ്ടി. തൊഴിലുറപ്പ് പദ്ധതിയെ ശക്തിപ്പെടുത്താനുള്ള യാതൊരു ശ്രമങ്ങളും പാക്കേജില്‍ ഇല്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാറിന്റെ വരുമാനത്തില്‍നിന്ന് ചെലവ് വരാതിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുള്ള പാക്കേജാണിത്. വായ്പകള്‍ വഴി കേന്ദ്രം എല്ലാം ബാങ്കുകളുടെ ചുമലില്‍ വയ്ക്കുന്നു. മറ്റ് ഉത്തരവാദിത്വങ്ങളെല്ലാം അതാത് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം നല്‍കിയതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

ക്രൂഡ് ഓയില്‍ വില കുറഞ്ഞ സാഹചര്യത്തില്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധനവിലൂടെ രണ്ട് ലക്ഷം കോടിയിലധികം കേന്ദ്ര ഖജനാവിലേക്കെത്തി. ഇതെല്ലാം ജനങ്ങള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളായിരുന്നു. എന്നാല്‍ ഈ ആനുകൂല്യങ്ങള്‍ കേന്ദ്രം ജനങ്ങള്‍ക്ക് നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിന്റേ അതേ നയമാണ് സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്നത്. ബജറ്റിന് പുറമേ ഒന്നും സര്‍ക്കാര്‍ ചെലവാക്കുന്നില്ല. കോവിഡ് പശ്ചാത്തലത്തില്‍ കേരളം 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. ഇതില്‍ ഏറിയപങ്കും കുടിശ്ശിക തീര്‍ക്കാനുള്ള പണമാണെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

Related Articles

Back to top button