ബിന്ദുലാൽ തൃശ്ശൂർ
പുന്നയൂർക്കുളത്തെ ചമ്മന്നൂർ നിവാസികൾക്കായി നിർമ്മാണം തുടങ്ങിയ 3 കുടിവെള്ള പദ്ധതികളിൽ ചമ്മന്നൂർ എട്ടാം വാർഡിലെ ലക്ഷംവീട് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.
പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് പദ്ധതി ഉദ്ഘാടനം ചെയ്തു.
ലക്ഷംവീട് കുടുംബങ്ങൾ കാലങ്ങളായി അനുഭവിയ്ക്കുന്ന കുടിവെള്ള ദുരിതങ്ങൾക്കാണ് ഇതോടെ അറുതിയാവുന്നത്.