Kerala

കെ എ എസ് പരീക്ഷ : ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പരിശീലന ക്ലാസുകൾ ആരംഭിച്ചു

“Manju”

കെ എ എസ് മെയിൻ പരീക്ഷ എഴുതുന്നവർക്കും മറ്റ് മത്സരപ്പരീക്ഷ എഴുതുന്നവർക്കും വേണ്ടി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പരിശീലന ക്ലാസുകൾ ആരംഭിച്ചു. പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന വിവിധ മത്സരപ്പരീക്ഷകൾ എഴുതുന്നവർക്കുവേണ്ടിയും, പൊതുവിലും ഉപയോഗപ്രദമാകുന്ന ക്ലാസുകൾ എല്ലാ ദിവസവും വൈകുന്നേരം 6.30 മുതല്‍ 8 മണിവരെയാണ്. നവംബര്‍ 9 മുതല്‍ 11 വരെ കേരളചരിത്രവും സംസ്കാരവുമെന്ന വിഷയത്തിലാണ് ക്ലാസ്. തുടർന്ന് ഇന്ത്യാചരിത്രം, സമ്പത്തികശാസ്ത്രം, രാഷ്ട്രതന്ത്രം, ഭരണഘടന, സാമാന്യശാസ്ത്രം എന്നീ വിഷയങ്ങളും അവതരിപ്പിക്കും. ദേശീയ, സാർവദേശീയ സംബന്ധിയായ പൊതുവിഷയങ്ങളെപ്പറ്റിയുള്ള ക്ലാസും ഉണ്ടാകും.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫേസ്ബുക്ക് പേജില്‍ ലൈവ് ആയിട്ടാണ് ക്ലാസ് നടത്തുന്നത്. പ്രൊഫ.വി.കാർത്തികേയൻ നായരാണ് അധ്യാപകൻ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-9447 95 6162.

Related Articles

Back to top button