KeralaLatestThiruvananthapuram

എല്ലാ വീട്ടിലും ഓണക്കിറ്റ്; പഞ്ചസാരയും വെളിച്ചെണ്ണയും ഉള്‍പ്പെടെ 11 സാധനങ്ങള്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം : ഓണത്തിന് എല്ലാ വീട്ടിലും ‘ഭക്ഷണക്കിറ്റ്’ ഉടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി തോമസ് ഐസക്ക് അറിയിച്ചു. 11 സാധനങ്ങളാണ് കിറ്റില്‍ ഉണ്ടാവുക. പഞ്ചസാര ഒരു കിലോ, വന്‍പയര്‍ അര കിലോ, റവ ഒരു കിലോ, വെളിച്ചെണ്ണ, സണ്‍ഫ്ളവര്‍ ഓയില്‍ എന്നിവ അര കിലോ വീതം, വെല്ലം ഒരു കിലോ, സേമിയ ഒരു പായ്ക്കറ്റ്, പപ്പടം, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.കിറ്റ് വിതരണം ഉടന്‍ തന്നെ ആരംഭിക്കും. ചില സാധനങ്ങള്‍ പായ്ക്കിങ് കേന്ദ്രങ്ങളിലെത്താന്‍ വൈകിയതാണ് വിതരണത്തിന് താമസം നേരിട്ടത്. സപ്ലൈകോ ഔട്ട് ലറ്റുകളുടെ നേതൃത്വത്തില്‍ സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്ന പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. ട്രോളിങ് നിരോധനത്തിന്റെയും അടച്ചുപൂട്ടലിന്റെയും പശ്ചാത്തലത്തില്‍ തീരദേശമേഖലയില്‍ പ്രത്യേക ഭക്ഷ്യക്കിറ്റ് ഇപ്പോള്‍ നല്‍കുന്നുണ്ട്. 3000 രൂപ വീതം പഞ്ഞമാസ സഹായവും നല്‍കി വരുന്നുണ്ട്. ഒരു സാമ്പത്തിക സഹായവും ലഭ്യമാകാത്ത 14 ലക്ഷത്തില്‍പരം കുടുംബങ്ങള്‍ക്കും അടച്ചുപൂട്ടല്‍ കാലത്ത് 1000 രൂപ വീതം നല്‍കിയിരുന്നു. ഓണക്കാലത്ത് ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് സര്‍ക്കാരിന്റെ സാമ്ബത്തിക പ്രയാസങ്ങള്‍ തടസ്സമാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഭക്ഷണക്കിറ്റ് വിതരണം ചെയ്തിട്ടും പ്രതിസന്ധി വന്നാല്‍ സമൂഹ അടുക്കള വഴിയോ, ജനകീയ ഭക്ഷണശാല വഴിയോ ഭക്ഷണം എത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button