KeralaLatest

ലഹരി മരുന്ന് കേസ് പ്രതിക്ക് കൊവിഡ്; പുനലൂര്‍ സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരും കൂട്ടത്തോടെ നിരീക്ഷണത്തിലേക്ക്

“Manju”

സിന്ധുമോള്‍ ആര്‍

 

കൊല്ലം: കൊല്ലത്ത് ലഹരി മരുന്ന് കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പുനലൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് കൂട്ടത്തോടെ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം. ഇന്‍സ്പെക്ടര്‍ അടക്കം 15 പൊലീസ് ഉദ്യോഗസ്ഥരോടാണ് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.പട്രോളിംഗ് സംഘം അടക്കം സ്റ്റേഷനില്‍ വന്നു പോയ മറ്റ് പൊലീസുകാരുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയാണ്. സ്റ്റേഷന്‍ അണുവിമുക്തമാക്കുന്നത് തുടരുകയാണ്.
അതേസമയം കൊല്ലത്ത് ഇന്ന് ഒരാള്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ ആണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് 68 വയസുണ്ട്. സംസ്ഥാനത്തെ ഇരുപത്തിരണ്ടാമത്തെ കൊവിഡ് മരണമാണിത്.

Related Articles

Back to top button