LatestThiruvananthapuram

സൈബര്‍ പൊലീസ് സ്റ്റേഷനുകളില്‍ കൂടുതല്‍ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുന്നു

“Manju”

തിരുവനന്തപുരം; സംസ്ഥാനത്താകെയുളള 19 സൈബര്‍ പൊലീസ് സ്റ്റേഷനുകളിലും കൂടുതല്‍ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുന്നു. നിലവില്‍ ഒരു സ്റ്റേഷനില്‍ പരാമവധി 2 പേരാണുള്ളത്. ഇത് അഞ്ചാക്കും. സാമ്പത്തിക തട്ടിപ്പു കഴിഞ്ഞാല്‍, സ്ത്രീകള്‍ പരാതിക്കാരായുള്ള കേസുകളാണ് ഈ സ്റ്റേഷനുകള്‍ കൂടുതലായി കൈകാര്യം ചെയ്യുന്നത്. എന്നാല്‍ അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മിക്ക സംഭവങ്ങളിലും സ്ത്രീകള്‍ പരാതി നല്‍കാന്‍ മടിക്കുന്ന സ്ഥിതിയുണ്ട്.

വനിതാ പൊലീസിന്റെ അഭാവത്തില്‍, ഇത്തരം ദൃശ്യങ്ങള്‍ പുരുഷ പൊലീസുകാര്‍ വീക്ഷിക്കുമെന്നതിനാലാണ് ഇത്. ഇതിനു പരിഹാരമെന്ന നിലയില്‍ കൂടിയാണു കൂടുതല്‍ വനിതാ ഉദ്യോഗസ്ഥരെ സൈബര്‍ സ്റ്റേഷനുകളുടെ ഭാഗമാക്കുന്നത്. നിലവില്‍ ഒന്നോ, രണ്ടോ വനിതകളുണ്ടെങ്കിലും അധികം പേരെയും മൊഴിയെടുക്കാന്‍ മാത്രമാണ് ഉപയോഗിക്കുന്നത്.

സൈബര്‍ സ്റ്റേഷനുകളിലെ കേസ് അന്വേഷണങ്ങള്‍ക്കായി സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരള പൊലീസ് ഏറെ മുന്നിലാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാന ബജറ്റില്‍ നാലരക്കോടി രൂപയാണ് ഇതിനു മാത്രം നീക്കിവച്ചത്. പുറമേ, 14 കോടി രൂപ സൈബര്‍ മേഖലയ്ക്കായി വേറെയും നീക്കിവച്ചിരുന്നു. ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി മനോജ് ഏബ്രഹാം നേരിട്ടാണ് ഇവ ഏകോപിപ്പിക്കുന്നത്.

Related Articles

Back to top button