InternationalLatest

സ്വാധീനത്തിന്റെ തെളിവാണിത്; മോദി

“Manju”

ലോകത്ത് ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിന്റെ തെളിവാണ് യുക്രൈനില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ യുക്രൈനില്‍ കുടുങ്ങിക്കിടന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ ആരംഭിച്ച ഓപ്പറേഷന്‍ ഗംഗയിലൂടെ ഇതുവരെ ആയിരത്തിലധികം വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചതായും മോദി പറഞ്ഞു.

മറ്റ് രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാന്‍ ബുദ്ധിമുട്ടുന്ന സമയത്ത്, ഇന്ത്യക്കാരെ പുറത്തെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ലോകത്ത് ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനമാണ് ഇത് തെളിയിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഭാഗ്യവാന്മാരാണെന്നും കരിയര്‍ ലക്ഷ്യങ്ങളെ ദേശീയ അഭിലാഷങ്ങളുമായി ബന്ധിപ്പിക്കാനും പൂനെയിലെ സിംബയോസിസ് സര്‍വകലാശാലയുടെ സുവര്‍ണ ജൂബിലി പരിപാടിയില്‍ മോദി പറഞ്ഞു.

Related Articles

Back to top button