KeralaLatest

ബൈക്ക് റേസിങ്ങ് ചെങ്ങന്നൂരില്‍ 3 മരണം

“Manju”

ചങ്ങനാശേരി: റേസിങ്ങിനെത്തിയ ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചു കയറി മൂന്നു ബൈക്ക് യാത്രികര്‍ മരിച്ചു. ചങ്ങനാശേരി പോത്തോട് മുരുകന്‍ ആചാരി, പുഴവാത് കാര്‍ത്തിക ഭവനില്‍ സേതുനാഥ് നടേശന്‍, പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ ശരത് പി. സുരേഷ് എന്നിവരാണ് മരിച്ചത്.
ബൈപ്പാസ് ഇന്നലെ ബുധനാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം. സേതുനാഥ് ഓടിച്ചിരുന്ന ബൈക്കിനു പിന്നാലെ റെയ്‌സിങ് നടത്തി എത്തിയ ബൈക്ക് സേതുനാഥിന്റെ ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നു പേരും റോഡിലേക്ക് തെറിച്ചു വീണു ഗുരുതരമായി പരുക്കേറ്റു. രണ്ടു പേര്‍ സംഭവസ്ഥലത്തും മുരുകനാചാരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും മരിച്ചു.
മൃതദേഹങ്ങള്‍ ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധന നടത്തി പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ചങ്ങനാശ്ശേരി പൊലീസ് മേല്‍നടപടി സ്വീകരിച്ചു

Related Articles

Back to top button