InternationalLatest

ഏഷ്യന്‍ കപ്പിന് വേദിയാകാനില്ലെന്ന് ചൈന

“Manju”

ഹോങ്കോംഗ്: ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് വേദിയാകാനില്ലെന്ന് ചെെന. 2023 ജൂണില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റിന്റെ ആതിഥേയത്വത്തില്‍ നിന്നാണ് ചെെന പിന്മാറിയത്. കൊവിഡ് വ്യാപനം മൂലമാണ് പിന്മാറ്റമെന്ന് ചെെന വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ തീരുമാനം ഇവര്‍ ഏഷ്യന്‍ ഫുഡ്ബോള്‍ ഫെഡറേഷനെ അറിയിച്ചിട്ടുണ്ട്. ഖത്തറാണ് നിലവിലെ ഏഷ്യന്‍ കപ്പ് ചാമ്പ്യന്മാര്‍.

ആതിഥേയത്വം ഉപേക്ഷിക്കാനുള്ള ചെെനയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് ഏഷ്യന്‍ ഫുഡ്ബോള്‍ ഫെ‌ഡറേഷന്‍ വ്യക്തമാക്കി. ടൂര്‍ണമെന്റിന്റെ ആതിഥേയത്വം സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം അറിയിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

നാല് വര്‍ഷത്തിലൊരിക്കല്‍ ഏഷ്യന്‍ ഭൂഖണ്ഡത്തിലുടനീളമുള്ള ടീമുകളെ പങ്കെടുപ്പിച്ച്‌ കൊണ്ട് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റാണിത്. ഇത്തവണ 24 ടീമുകളെ പങ്കെടുപ്പിച്ച്‌ കൊണ്ട് 2023 ജൂണ്‍ 16 മുതല്‍ ജൂലയ് 16 വരെ പത്ത് നഗരങ്ങളിലായാണ് ഏഷ്യന്‍ കപ്പ് നടക്കാനിരുന്നത്.

ഒമിക്രോണിന്റെ വ്യാപനത്തിന് പിന്നാലെ ചെെനയിലുടനീളം കടുത്ത നിയന്ത്രണങ്ങളാണ് തുടരുന്നത്. വിന്റര്‍ ഒളിംപിക്‌സ് ഒഴികെയുള്ള മിക്ക അന്താരാഷ്ട്ര കായിക ഇനങ്ങളും കൊവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്‌തിട്ടുണ്ട്.

 

Related Articles

Back to top button