IndiaLatest

വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ അതൃപ്തി

“Manju”

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അസ്വാരസ്യങ്ങളെപ്പറ്റിയുള്ള കൂടുതല്‍ വാര്‍ത്തകള്‍ പുറത്ത്. നായകന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍ സ്ഥാനവുമായി ബന്ധപ്പെട്ട് ഒന്നിനു പിറകെ ഒന്നായി വിവാദങ്ങള്‍ ഇന്ത്യന്‍ ടീമിനെ ഉലയ്ക്കുകയാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയ്ക്ക് ശേഷം കോലിയുടെ ക്യാപ്റ്റന്‍സിയില്‍ രഹാനെയും പൂജാരയ്ക്കും അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
കോലിയില്‍ നിന്ന് നേരിടേണ്ടിവന്ന പരുക്കന്‍ പെരുമാറ്റത്തെപ്പറ്റി ഇരുവരും ബിസിസിഐയോട് പരാതിപ്പെട്ടിരുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പരാജയത്തിനു ശേഷം ഡ്രസിംഗ് റൂമില്‍ വെച്ച്‌ പുജാര, രഹാനെ എന്നിവര്‍ക്കെതിരെ കോലി തിരിഞ്ഞതായാണ് സൂചനകള്‍.

ബിസിസിഐ സെക്രട്ടറി ജയ് ഷായോട് ഇവര്‍ നേരിട്ട് പരാതിപ്പെട്ടു എന്നും ഇതേ തുടര്‍ന്ന് ജയ് ഷാ മറ്റ് ടീം അംഗങ്ങളോട് റിപ്പോര്‍ട്ട് തേടി എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ടി-20 ലോകകപ്പിനു ശേഷം കോലിയുടെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തില്‍ ബിസിസിഐ തീരുമാനം എടുക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്.

Related Articles

Back to top button