InternationalLatest

കോവിഡ് വാക്‌സിന്‍ മകള്‍ക്ക് നല്‍കിയെന്ന് : വ്‌ളാഡിമര്‍ പുടിന്‍

“Manju”

ശ്രീജ.എസ്

മോസ്‌കോ: ലോകത്ത് ആദ്യമായി കോവിഡ് പ്രതിരോധ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്ന രാജ്യമായി റഷ്യ. പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തെ ആരോഗ്യവകുപ്പ് വാക്‌സിന് അംഗീകാരം നല്‍കിയെന്നും ഉപയോഗത്തിന് തയാറാണെന്നും അറിച്ചതായി പുടിന്‍. മാത്രമല്ല, തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് വിജയകരമായി വാക്‌സിന്‍ നല്‍കിയെന്നും പുടിന്‍ പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധത്തില്‍ നിര്‍ണ്ണായകമായ കാല്‍വയ്പ്പാണ് ഇതെന്ന് പൂടിന്‍ അഭിപ്രായപ്പെട്ടു.

തന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാള്‍ക്ക് രണ്ട് ഷോട്ടുകള്‍ വാക്‌സിന്‍ ലഭിച്ചുവെന്നും സുഖമായിരിക്കുന്നുവെന്നും റഷ്യന്‍ നേതാവ് കൂട്ടിച്ചേര്‍ത്തു. ”അവര്‍ പരീക്ഷണത്തില്‍ പങ്കെടുത്തെന്നും പുടിന്‍ പറഞ്ഞു. ആദ്യത്തെ വാക്‌സിന്‍ കുത്തിവച്ച ദിവസം തന്റെ മകള്‍ക്ക് 38 ഡിഗ്രി സെല്‍ഷ്യസ് താപനിലയുണ്ടായിരുന്നുവെന്ന് പുടിന്‍ പറഞ്ഞു, അടുത്ത ദിവസം അത് വെറും 37 ഡിഗ്രി (98.6 ഫാരന്‍ഹീറ്റ്) ആയി കുറഞ്ഞു. രണ്ടാമത്തെ കുത്തിവയ്പ്പിനുശേഷം അവള്‍ക്ക് വീണ്ടും താപനിലയില്‍ നേരിയ വര്‍ധനയുണ്ടായി, പക്ഷേ പിന്നീട് എല്ലാം കറഞ്ഞു.

Related Articles

Back to top button