InternationalLatest

ഉത്തര കൊറിയയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു

“Manju”

പ്യോങ് യാങ്: ഉത്തര കൊറിയയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മൂന്നു ദിവസത്തിനിടെ രാജ്യത്ത് 8,20,620 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,24,550 പേര്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലാണെന്നും സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മൂന്നു ദിവസത്തിനിടെ രാജ്യത്ത് പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 42 ആയി. എന്നാല്‍ മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

രാജ്യത്തെ എല്ലാ പ്രവിശ്യകളും നഗരങ്ങളും സമ്പൂര്‍ണ ലോക്ഡൗണിലാണ്. ഉല്‍പാദന കേന്ദ്രങ്ങളും ഫാക്ടറികളും അനിശ്ചിതമായി അടച്ചുപൂട്ടി. വ്യാപനം നിയന്ത്രിക്കാനായി ക്വാറന്റീന്‍ സംവിധാനങ്ങള്‍ കര്‍ശനമാക്കിയിട്ടും രാജ്യത്ത് അതിവേഗത്തിലാണ് രോഗം പടര്‍ന്നു പിടിക്കുന്നത്. രണ്ട് വര്‍ഷത്തിനിടയില്‍ ഒരു കോവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യമാണ് ഉത്തരകൊറിയ. ഇതാദ്യമായാണ് ഈ വര്‍ഷം കോവിഡ് സ്ഥിരീകരിക്കുന്നത്.

Related Articles

Back to top button