IndiaLatest

കര്‍ണാടക‍ മോഡല്‍ മാതൃകയാക്കാന്‍ കെഎസ്‌ആര്‍ടിസി‍

“Manju”

കൊച്ചി: മികച്ച ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കര്‍ണാടക ആര്‍.ടി.സി.കെ മാതൃകയാക്കാന്‍ തീരുമാനിച്ച്‌ കേരളം.

കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ എങ്ങനെയാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സമിതി പഠിക്കും. സര്‍വീസുകള്‍, ടിക്കറ്റ് നിരക്ക്, മാനേജ്‌മെന്റ് രീതി തുടങ്ങിയവയും പഠന വിധേയമാക്കും. പഠന റിപ്പോര്‍ട്ട് ഉടന്‍ ധനവകുപ്പിന് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കര്‍ണാടകയില്‍ കെ.എസ്.ആര്‍.ടി.സി രണ്ടു രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രത്യേകം വിഭാഗങ്ങള്‍ ഉണ്ട്. രണ്ടു രീതിയില്‍ നടത്തുന്ന കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ വന്‍ ലാഭകരമായാണ് പോകുന്നത്. ഇതെങ്ങനെയാണെന്നാകും സമിതി പഠിക്കുക. കര്‍ണാടക മോഡലില്‍ കേരളത്തിലെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ വരുത്തേണ്ട മാറ്റങ്ങളും സമിതി നിര്‍ദേശിക്കും.

കേരളത്തില്‍ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്‌ആര്‍ടിസിക്ക് സര്‍ക്കാരിന്റെ ധനസഹായം കൊണ്ടാണ് ശമ്ബള വിതരണം ഉള്‍പ്പെടെ നടത്താനാകുന്നത്. ശമ്ബള വിതരണം വൈകുന്നതിനെതിരെ ജീവനക്കാര്‍ ഹൈക്കോടതിയെ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് ഓണക്കാലത്ത് സര്‍ക്കാര്‍ രണ്ടുമാസത്തെ ശമ്ബളം നല്‍കിയത്.

Related Articles

Back to top button