IndiaInternationalKeralaLatest

ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ട​ര​ക്കോ​ടി​യി​ലേ​ക്ക്

“Manju”

സിന്ധുമോള്‍ ആര്‍

ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ട​ര​ക്കോ​ടി​യി​ലേ​ക്ക്. ഇ​തി​നോ​ട​കം 24,323,081 പേ​ര്‍​ക്കാ​ണ് ലോ​ക​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ര​ണ​സം​ഖ്യ എ​ട്ടു​ല​ക്ഷം പി​ന്നി​ട്ട് കു​തി​ക്കു​ക​യാ​ണ്. 8,28,887 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്.

ലോ​ക​ത്താ​ക​മാ​നം രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1.68 കോ​ടി​യാ​ണ്. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും വൈ​റ​സ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​വു​ന്ന​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കു​ന്നു. അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ അ​റു​പ​ത് ല​ക്ഷ​ത്തി​ലേ​ക്ക് ക​ട​ന്നു. 6,000,331 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ രോ​ഗം ബാ​ധി​ച്ച​ത്. ബ്രസീലില്‍ ഇതുവരെ 3,722,004 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 117,756 ആയി. 2,908,848 പേര്‍ സുഖം പ്രാപിച്ചു.

ഇന്ത്യയില്‍ 3,307,749 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 60,629 പേര്‍ മരിച്ചു. 2,523,443 പേര്‍ രോഗമുക്തി നേടി. അതേസമയം, ജര്‍മ്മനി, ദക്ഷിണ കൊറിയ, മ്യാന്‍മര്‍, ഹോങ്കോംഗ്, ആസ്ട്രേലിയ, ഫിലിപ്പീന്‍സ്, ഇന്തൊനേഷ്യ തുടങ്ങി പലയിടങ്ങളിലും രണ്ടാം ഘട്ട വ്യാപനം അതിരൂക്ഷമാണ്.

Related Articles

Back to top button