InternationalLatest

യു.എ.ഇയില്‍ വിദ്യാലയങ്ങള്‍ക്ക് ഇനി അവധിക്കാലം

“Manju”

യു.എ.ഇയിലെ വിദ്യാലയങ്ങൾക്ക് ശൈത്യകാല അവധി ആരംഭിക്കുന്നു

ദുബൈ: യു..ഇയിലെ വിദ്യാലയങ്ങള്‍ക്ക് ഇനി അവധിക്കാലം. ശൈത്യകാല അവധി ശനിയാഴ്ച മുതലാണ് ആരംഭിക്കുന്നത്. ഡിസംബര്‍ 9 മുതല്‍ മൂന്നാഴ്ചയാണ് അവധി.ഷാര്‍ജയിലെ വിദ്യാലയങ്ങള്‍ക്ക് ഡിസംബര്‍ 15 മുതല്‍ രണ്ടാഴ്ചയാണ് അവധി ലഭിക്കുന്നത്. ശൈത്യകാല അവധിക്ക് ശേഷം ജനുവരി 2ന് ക്ലാസുകള്‍ പുനരാരംഭിക്കും.

ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള സ്കൂളുകളുടെ രണ്ടാം പാദത്തിന്റെ അവസാനവും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള സ്കൂളുകളുടെ ആദ്യ പാദത്തിന്റെ അവസാനവും ഈ മാസമാണ്. ഏഷ്യൻ പാഠ്യപദ്ധതി വിദ്യാലയങ്ങളില്‍ കലാ കായിക മത്സരങ്ങളും പഠനയാത്രകളും ആഘോഷപരിപാടികളുമൊക്കെ ഈ പാദത്തിലാണ് നടക്കാറുള്ളത്. പഠനത്തോടൊപ്പം കലാ കായിക മത്സരങ്ങളുടെയും വിനോദയാത്രകളുടെയും ദിനങ്ങളാണ് കഴിഞ്ഞുപോയത്.

ജനുവരി രണ്ടു മുതലാണ് ഏഷ്യൻ സ്കൂളുകളില്‍ മൂന്നാം പാദത്തിന്റെ ആരംഭം. വാര്‍ഷിക പരീക്ഷകളും സി.ബി.എസ്., കേരള ബോര്‍ഡ് പരീക്ഷകളും നടക്കുക അധ്യയന വര്‍ഷത്തിലെ അവസാനത്തിലെ ഈ പാദത്തിലാണ്. ഫെബ്രുവരി 15നാണ് സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ക്ക് തുടക്കമാവുക. ജനുവരി മാസത്തില്‍ 12ാം ക്ലാസുകളിലെ പ്രായോഗിക പരീക്ഷകളും നടക്കും.

ഈ മാസം തുടക്കത്തില്‍ ദേശീയദിന അവധി വന്നതിനാല്‍, മൂന്ന് ആഴ്ച ശൈത്യകാല അവധി ലഭിക്കുന്ന വിദ്യാലയങ്ങളില്‍ നാല് ദിവസം മാത്രമാണ് ഡിസംബറില്‍ പ്രവൃത്തി ദിനങ്ങളായത്. അതിനാല്‍ പല കുടുംബങ്ങളും ഈ മാസം തുടക്കത്തില്‍തന്നെ അവധി ആഘോഷിക്കാൻ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

ക്രിസ്മസ് ആഘോഷവും പുതുവര്‍ഷാഘോഷവും സ്വദേശത്തു വെച്ച്‌ ആകാമെന്ന സൗകര്യവും അവധിയിലൂടെ ലഭിക്കും. അവധിക്കാലത്ത് അധ്യാപകര്‍ക്കും ഇതര ജീവനക്കാര്‍ക്കും രണ്ടാഴ്ചത്തെ അവധി മാത്രമാണ് ലഭിക്കുക. അധ്യാപകര്‍ക്ക് ഒരാഴ്ച അധ്യാപക പരിശീലനം നടക്കും. എല്ലാ അവധിക്കാലത്തേയും പോലെ ഉയര്‍ന്ന വിമാന നിരക്കാണ് ഈ സമയത്തും വിമാന കമ്ബനികള്‍ ഈടാക്കുന്നത്. ഉയര്‍ന്ന നിരക്ക് കാരണം നാട്ടിലേക്കുള്ള യാത്ര വേണ്ടെന്നുവെച്ചിരിക്കുകയാണ് പല പ്രവാസികളും. കുറഞ്ഞ ചെലവില്‍ മറ്റു രാജ്യങ്ങളിലേക്ക് വിനോദയാത്ര പോകാമെന്നതിനാല്‍ പലരും അവധിക്കാലം ആഘോഷിക്കാൻ ആ മാര്‍ഗവും തിരഞ്ഞെടുത്തിട്ടുണ്ട്.

 

 

 

 

Related Articles

Back to top button