IndiaInternationalLatest

പാക് അധീന കശ്മീരിൽ ചൈനയുടെ റോഡ് നിർമ്മാണം

“Manju”

ആയുധങ്ങൾ കടത്താനെന്ന് വിലയിരുത്തൽ ; പ്രതിഷേധവുമായി പ്രദേശവാസികൾ

ഇസ്ലാമാബാദ് : പാക് അധീന കശ്മീരിൽ ചൈന റോഡ് നിർമ്മിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. ഇമ്രാൻ ഖാൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രദേശവാസികൾ രംഗത്തെത്തിയിരിക്കുകയാണ്. പാക് അധീന കശ്മീരിലൂടെ 33 കിലോമീറ്റർ നിളത്തിൽ റോഡ് നിർമ്മിക്കാനാണ് പീപ്പിൾസ് ലിബറേഷൻ പാർട്ടി പദ്ധതിയിട്ടിരിക്കുന്നത്. ഇതിനെതിരെയുള്ള സമരമാണ് വ്യാപകമായി നടക്കുന്നത്.

പാക് അധീന കശ്മീരിലേക്ക് ചൈനയുടെ സൈനിക ആയുധങ്ങൾ കടത്താനാണ് റോഡ് നിർമ്മിക്കുന്നത്. പ്രദേശത്ത് ചൈനക്കാരുടെ സാന്നിധ്യം കണ്ടെത്തിയത് മുതൽ നാട്ടുകാർ പ്രതിഷേധം ആരംഭിച്ചിരുന്നു. റോഡ് നിർമ്മാണത്തിനെതിരെയും അതിന് അനുമതി നൽകി ഇമ്രാൻ ഖാൻ സർക്കാരിനെതിരെയുമാണ് പ്രതിഷേധം.

ജനുവരി 13 ന് ആരംഭിച്ച സമരം പാകിസ്താൻ പാക് അധീന കശ്മീർ അതിർത്തിയിലാണ് നടക്കുന്നത്. സമരക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകവും ലാത്തി ചാർജും നടത്തിയെങ്കിലും അവരെ പിന്തിരിപ്പിക്കാനായില്ല. പ്രതിഷേധത്തെ അനുകൂലിച്ച് നിരവധി ആക്ടിവിസ്റ്റുകളും രംഗത്തെത്തി. ഇതിന് മുൻപും ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിഷേധം നടന്നിട്ടുണ്ടെങ്കിലും ഇപ്പോഴുള്ളത് കാട്ടുതീ പോലെ പടരുകയാണെന്ന് ആക്ടിവിസ്റ്റായ മിർസ പറഞ്ഞു.

ഇന്ത്യയെ തകർക്കാൻ വേണ്ടി ചൈന പാകിസ്താനെ കൂട്ടുപിടിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളും ആക്രമണത്തിനായി അതിർത്തിയിൽ സൈനികരെ സജ്ജരാക്കിയിരിക്കുകയാണ്. ചൈനയുടെല റോഡ് നിർമ്മാണവും ആയുധക്കടത്തലിനു വേണ്ടിയുള്ളതാണ് എന്നാണ് വിലയിരുത്തൽ.

Related Articles

Back to top button