IndiaLatest

മൗണ്ട് എവറസ്റ്റ് കീഴടക്കി ഡോക്ടര്‍ ദമ്പതികള്‍

“Manju”

കാഠ്മണ്ഡു: ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് കീഴടക്കി ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള ഡോ.ഹേമന്ത് ലളിത്ചന്ദ്ര ലുവയും അദ്ദേഹത്തിന്റെ ഭാര്യ ഡോ. സുര്‍ബിബെന്‍ ഹേമന്ത് ലുവയും. ആദ്യമായാണ് ഒരു ഡോക്ടര്‍ ദമ്പതികള്‍ എവറസ്റ്റിന് മുകളിലെത്തുന്നത്. ഒപ്പം ആദ്യമായി എവറസ്റ്റിന് മുകളിലെത്തുന്ന ഇന്ത്യന്‍ ദമ്പതികള്‍ എന്ന നേട്ടവും ഇവര്‍ സ്വന്തമാക്കി.

സമുദ്രനിരപ്പില്‍ നിന്ന് 8849 മീറ്റര്‍ ഉയരത്തിലുള്ള ഈ കൊടുമുടി കയറാന്‍ ഇരുവരും സപ്ലിമെന്ററി ഓക്സിജന്റെ ഉപയോഗിച്ചില്ല എന്നതാണ് മറ്റൊരു പ്രത്യേകത.ഡോ. ഹേമന്ത് എന്‍ എച്ച്‌ എല്‍ മുനിസിപ്പല്‍ മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പ്രൊഫസറും ഭാര്യ ഡോ. സുര്‍ബിബെന്‍ ഗുജറാത്ത് വിദ്യാപീഠില്‍ ചീഫ് മെഡിക്കല്‍ ഓഫീസറുമാണ്.

Related Articles

Back to top button