IndiaLatest

നാല് മാസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്‍ പുറത്തിറങ്ങുമെന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി

“Manju”

ശ്രീജ.എസ്

പൂനെ: അടുത്ത നാലുമാസത്തിനുള്ളില്‍ കൊവിഡ് വൈറസ് പ്രതിരോധ വാക്സിന്‍ പുറത്തിറങ്ങുമെന്ന് വാക്സിന്‍ ഗവേഷണരംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഓക്സ്ഫോഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഗവേഷണ ഫലമായാണ് ഒക്ടോബറില്‍ പ്രതിരോധ വാക്സിന്‍ പുറത്തിറങ്ങുന്നതെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പുരുഷോത്തമന്‍ നമ്പ്യാര്‍ പറഞ്ഞു. അഞ്ച് തരത്തിലുള്ള വാക്സിനുകളാണ് തയ്യാറാക്കുന്നതെന്നും ഇതില്‍ രണ്ടെണ്ണം മനുഷ്യരില്‍ പരീക്ഷിച്ച്‌ തുടങ്ങിയിട്ടുണ്ടെന്നും പുരുഷോത്തമന്‍ നമ്പ്യാര്‍ പറയുന്നു. സര്‍ക്കാര്‍ അനുമതി കിട്ടുകയാണെങ്കില്‍ ഒക്ടോബറോടെ കൂടി അമ്പത് മുതല്‍ അറുപത് ലക്ഷം വരെ വാക്സിന്‍ നിര്‍മ്മിക്കാമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പറയുന്നത്.

Related Articles

Back to top button