KeralaLatest

ഹോട്ടല്‍ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയും വയറിളക്കവും

“Manju”

നാദാപുരം: ഹോട്ടല്‍ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയും വയറിളക്കവും റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്ന്, കല്ലാച്ചി-നാദാപുരം ടൗണുകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന കര്‍ശനമാക്കി.

പഴകിയ പാല്‍ ഉപയോഗിച്ചുള്ള ചായ കുടിച്ചതിനെത്തുടര്‍ന്ന് ഏഴുവയസ്സുകാരന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന്, നാദാപുരം ബസ് സ്റ്റാന്‍ഡിലെ ബേയ്ക്ക് പോയന്റ് എന്ന സ്ഥാപനത്തിന് നോട്ടീസ് നല്‍കി. ചൊവ്വാഴ്ച രാവിലെയാണ് കുട്ടി ഇവിടെനിന്ന് ചായ കുടിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് കല്ലാച്ചിയിലെ ഫുഡ് പാര്‍ക്ക് ഹോട്ടലില്‍നിന്ന് മജ്ബൂസ് കഴിച്ച മൂന്ന് കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന്, സ്ഥാപനം ആരോഗ്യവകുപ്പ് അധികൃതര്‍ അടപ്പിച്ചു. നിരോധിത കളര്‍ ഉപയോഗിച്ച്‌ എണ്ണക്കടികള്‍ ഉണ്ടാക്കി വില്‍പ്പന നടത്തിയതിനും ലൈസന്‍സ് ഇല്ലാതെ സ്ഥാപനം നടത്തിയതിനും നാദാപുരം ഗവ. താലൂക്കാശുപത്രിയുടെ മുമ്പിലുള്ള ഗണേഷന്റെ കട പൂട്ടാന്‍ നിര്‍ദ്ദേശിച്ചു.

Related Articles

Back to top button