IndiaLatest

സര്‍വകലാശാലകളുടെ കേന്ദ്ര റാങ്കിങില്‍ ജാമിയ മിലിയ ഒന്നാമത്

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളുടെ റാങ്കിങ്ങില്‍ ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാല ഒന്നാമത്. റാ​ങ്കി​ങ്ങി​ല്‍ 90 ശ​ത​മാ​നം സ്​​കോ​ര്‍ നേ​ടിയാണ് ജാമിയ മിലിയ ഇ​സ്​​ലാ​മി​യ സ​ര്‍​വ​ക​ലാ​ശാ​ല ഒ​ന്നാ​മ​തെ​ത്തിയത്. 40 സര്‍വകലാശാലകളാണ് പട്ടികയില്‍ ആകെ ഉള്ളത്.

അരുണാചല്‍ പ്രദേശിലെ രാജിവ് ഗാന്ധി സര്‍വകലാശാലയാണ് രണ്ടാമത് (83 ശതമാനം). 82 ശതമാനം സ്കോറുമായി ജെഎന്‍യു മൂന്നാമതും 78 ശതമാനം സ്കോറുമായി അലിഗഡ് സര്‍വകലാശാല നാലാമതുമാണ്.

ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, പിഎ​ച്ച്‌ഡി, എംഫി​ല്‍ കോ​ഴ്‌​സു​ക​ളി​ല്‍ ഓരോ വര്‍ഷവും അഡ്മിഷനെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം, പെ​ണ്‍​കു​ട്ടി​ക​ളു​ടെ എ​ണ്ണം, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നുമുള്ള വിദ്യാര്‍ത്ഥികള്‍, അധ്യാപകരുടെ ​ഗുണനിലവാരം, സൗകര്യങ്ങള്‍, വി​ദ്യാ​ര്‍​ഥി -അ​ധ്യാ​പ​ക അ​നു​പാ​തം തുടങ്ങി നിരവധി കാര്യങ്ങള്‍ പരിഗണിച്ചാണ് സ്കോറുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Related Articles

Back to top button