IndiaLatest

ജിഎസ്ടി: കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമ നിര്‍മാണം നടത്താം

“Manju”

ന്യൂഡല്‍ഹി: ചരക്കു സേവന നികുതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമ നിര്‍മാണം നടത്താമെന്ന് സുപ്രീം കോടതി. ചരക്കു സേവന നികുതി (ജിഎസ്ടി) കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ കേന്ദ്രമോ സംസ്ഥാന സര്‍ക്കാരുകളോ അംഗീകരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും സുപ്രീം കോടതി വിധിച്ചു.

കൗണ്‍സില്‍ ശുപാര്‍ശകള്‍ക്ക് പ്രേരണാ മൂല്യം മാത്രമാണ് ഉള്ളതെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ കൂട്ടായ ചര്‍ച്ചയുടെ ഉത്പന്നമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഫെഡറല്‍ സംവിധാനത്തിലെ ഏതെങ്കിലും ഒരു ഘടകത്തിന് അതില്‍ മൂന്‍തൂക്കം ഉണ്ടെന്നു കണക്കാക്കാനാവില്ലകോടതി പറഞ്ഞു.

Related Articles

Back to top button