KeralaLatest

ജില്ലയ്ക്കുള്ളിൽ ബസ് സെർവീസിനും ഓട്ടോറിക്ഷയ്ക്കും അനുമതി

“Manju”

വൈശാഖ്.ആർ

തിരുവനന്തപുരം∙ നാലാംഘട്ട ലോക്ഡൗണിന്റെ ഭാഗമായി പുതിയ നിർദേശങ്ങളും ഇളവുകളും സംസ്ഥാന സർക്കാർ പുറത്തുവിട്ടു. ജില്ലയ്ക്കുള്ളിൽ ബസ് സർവീസ് തുടങ്ങും. നിരക്ക് കൂട്ടിയേക്കും എന്നാൽ ഇരട്ടിയാക്കില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉൾപ്പെടെ നടന്ന യോഗത്തിലാണ് തീരുമാനം. അന്തർ ജില്ലാ യാത്രകൾക്ക് പാസ് നിർബന്ധം. എന്നാൽ നടപടി ക്രമങ്ങളിൽ ഇളവ് ഉണ്ടായേക്കും.ബസ് ഉടമകൾക്ക് നികുതി ഇളവ് ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങൾ നൽകിയേക്കും. ഒരു ബസിൽ 24 യാത്രക്കാരെ വരെ അനുവദിക്കും. ഓട്ടോറിക്ഷയ്ക്ക് സർവീസ് നടത്താൻ അനുമതി നൽകിയേക്കും. ഒരാൾക്ക് യാത്ര ചെയ്യാനാണ് അനുമതി.ജില്ല, കോർപറേഷൻ, വാർ‌ഡ് തലത്തിൽ കോവിഡ് സോൺ തിരിക്കാൻ തീരുമാനം. രോഗികൾ, ഇരട്ടിക്കുന്നതിന്റെ തോത്, മരണം എന്നിവയാകും മാനദണ്ഡം.സംസ്ഥാനത്ത് ബവ്റിജസ് കോർപ്പറേഷന്‍റെ മദ്യശാലകളും ബാറുകളിലെ പ്രത്യേക കൗണ്ടറുകളും ബിയർ വൈൻ പാർലറുകളും ബുധനാഴ്ച തുറക്കും. മദ്യം  വാങ്ങാനുള്ള ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ഇതിനായി വിവിധ സമയങ്ങൾ മുൻകൂട്ടി നിശ്ചയിച്ചു നൽകും. ടോക്കണിലെ ക്യൂആർ കോഡ് ബവ്റിജസ് ഷോപ്പിൽ‌ സ്കാൻ ചെയ്തശേഷം മദ്യം നൽകും. ബാർബർ ഷോപ്പുകളും ബുധനാഴ്ച തുറക്കും. മുടിവെട്ടാൻ മാത്രമാകും അനുമതി, ഫേഷ്യൽ അനുവദിക്കില്ല. ബ്യൂട്ടിപാർലറുകൾ തുറക്കില്ല.

Related Articles

Back to top button