LatestThiruvananthapuram

അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു, ജാഗ്രത നിര്‍ദേശം

“Manju”

തിരുവനന്തപുരം ; കനത്തമഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ രണ്ടാമത്തെ ഷട്ടര്‍ 20 cm ഉം മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകള്‍ 30 cm വീതവുമാണ് (ആകെ 80 cm) നിലവില്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇന്ന് വൈകീട്ട് 04:30 ന് മൂന്നാമത്തെ ഷട്ടര്‍ 20 cm ഉം നാലാമത്തെ ഷട്ടര്‍ 10 cm ഉംകൂടി (അകെ 110 cm) ഉയര്‍ത്തും സമീപ വാസികള്‍ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. അതി ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഓറാഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരദേശങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിനും വിലക്കുണ്ട്.

Related Articles

Back to top button