IndiaLatest

വായുമലിനീകരണം; നിയമലംഘനം നടത്തുന്നവര്‍ക്ക് 10,000 രൂപ പിഴ

“Manju”

ഡല്‍ഹി: വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വാഹനനിയന്ത്രണം. ഈ മാസം 13 മുതല്‍ 20 വരെ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒറ്റ, ഇരട്ടയക്ക നമ്പര്‍ ക്രമീകരണമാണ് നടപ്പാക്കുക. ഒറ്റയക്ക രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് ഒരു ദിവസവും ഇരട്ടയക്ക രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് അടുത്ത ദിവസവും നിരത്തിലിറങ്ങാം.

ട്രക്ക്, ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്കുണ്ട്. പടക്കം പൊട്ടിക്കുന്നതിനുള്ള വിലക്കും തുടരാനാണ് തീരുമാനം. നിയമലംഘനം നടത്തുന്നവര്‍ക്ക് 10,000 രൂപ പിഴ ഈടാക്കും. സ്‌കൂളുകളില്‍ 10,12 ക്ലാസുകള്‍ മാത്രമാവും പ്രവര്‍ത്തിക്കുക. ഡല്‍ഹിയില്‍ വായു ഗുണനിലവാരം ഗുരുതര വിഭാഗത്തില്‍തുടരുകയാണ്. ആര്‍കെ പുരം, ജഹാംഗര്‍ പുരി, വിമാനത്താവള പരിസരം, ഐടിഒ, ന്യൂ മോട്ടി ബാഗ് തുടങ്ങിയ പ്രദേശങ്ങളിലാണു വായുമലിനീകരണം രൂക്ഷം.

സര്‍ക്കാര്‍ ഓഫീസുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും 50 ശതമാനം ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോമില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്. വരും ദിവസങ്ങളില്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടിച്ചിടാനും സാധ്യതയുണ്ട്. മാസ്‌ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലും വായുമലിനീകരണം ഗുരുതരമാണ്.

Related Articles

Back to top button