IndiaLatest

സ്വതന്ത്ര ഇന്‍ഡോ-പസഫിക് മേഖല ഞങ്ങളുടെ സംയുക്ത താല്പര്യമാണ് : പ്രധാനമന്ത്രി

“Manju”

ടോക്കിയോ: പൊതുവായ അവകാശങ്ങളുള്ള സ്വതന്ത്രമായ ഇന്‍ഡോ-പസഫിക് മേഖല ഞങ്ങളുടെ സംയുക്ത താല്പര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാഡ് രാഷ്ട്രങ്ങളുടെ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇപ്രകാരം പ്രഖ്യാപിച്ചത്.

എല്ലാവര്‍ക്കും ഒരേ അവകാശമുള്ള പൊതുവായ സ്വതന്ത്ര സംവിധാനമുള്ള ഇന്‍ഡോ-പസഫിക് മേഖല ഇന്ത്യ, ഓസ്ട്രേലിയ, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത താല്പര്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഭീഷണികള്‍ നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍, ക്വാഡ് വളരെ പ്രസക്തിയുള്ള ഒരു സഖ്യമാണെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.

ഈ സംഘടനയുടെ സംയുക്തമായ ശക്തിയും സഹകരണവും പരസ്പര വിശ്വാസവും മറ്റുള്ള ജനാധിപത്യ രാജ്യങ്ങള്‍ക്ക് നല്‍കുന്ന ഊര്‍ജവും ആത്മവിശ്വാസവും വളരെ വലുതാണെന്ന് പറഞ്ഞ നരേന്ദ്ര മോദി, സഞ്ചാര സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന ഇന്‍ഡോ-പസഫിക് മേഖല ക്വാഡ് സഖ്യത്തിന്റെ ആത്യന്തിക ലക്ഷ്യമാണെന്നും പ്രഖ്യാപിച്ചു.

Related Articles

Back to top button