IndiaLatest

ലഹരി കടത്ത് ; മലയാള സീരിയല്‍ നടന്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

“Manju”

ബംഗളൂരു : ലഹരി കേസില്‍ സീരിയല്‍ നടന്‍ ഉള്‍പ്പെടെ 6 മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. സീരിയലുകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്ന ഷിയാസ്, കൂട്ടാളികളായ ഷാഹിദ്, ജതിന്‍ എന്നിവരെയാണ് 2 കേസുകളിലായി അറസ്റ്റ് ചെയ്തത്.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി എത്തിച്ചു നല്‍കുന്ന സംഘത്തിന്റെ കണ്ണികളാണ് ഇവര്‍. 12.5 ലക്ഷം രൂപയുടെ ലഹരിമരുന്ന് ഉള്‍പ്പെടെയാണ് ഇവരെ പിടികൂടിയത്. ലഹരി വസ്തുക്കള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനായിയാണ് സംഘം എത്തിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി സൗത്ത് ഈസ്റ്റ് ഡിവിഷന്‍ ഡിസിപി സികെ ബാബ പറഞ്ഞു.

ഇതിന് പുറമെ സമാനമായ മറ്റൊരു കേസിലും മലയാളികള്‍ അറസ്റ്റിലായിട്ടുണ്ട്. ആലപ്പുഴ സ്വദേശികളായ തനാഫ്, ജോര്‍ജ്, തലശ്ശേരി സ്വദേശി മുഹമ്മദ് മുസമ്മില്‍ എന്നിവരാണ് കഞ്ചാവ് കടത്തിയതിന് അറസ്റ്റിലായത്. ആന്ധ്രയില്‍ നിന്ന് ബംഗളൂരുവിലേക്കാണ് ഇവര്‍ കഞ്ചാവ് കടത്തിയത്.

Related Articles

Back to top button