IndiaInternationalLatest

ഓസ്ട്രേലിയന്‍ പര്യടനത്തിനായുള്ള ഇന്ത്യൻ ടീമുകള്‍ പ്രഖ്യാപിച്ചു

“Manju”

ശ്രീജ.എസ്

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനായുള്ള ടീമുകള്‍ പ്രഖ്യാപിച്ചു. ഏകദിനത്തിനും ടെസ്റ്റിനും ട്വി20ക്കും ഉള്ള സ്ക്വാഡുകള്‍ ആണ് പ്രഖ്യാപിച്ചത്. ഡിസംബറില്‍ ആണ് പര്യടനം ആരംഭിക്കുന്നത്. ഇതുവരെ ഫിക്സ്ചറുകള്‍ തീരുമാനം ആയിട്ടില്ല എങ്കിലും ഇന്ത്യന്‍ സ്ക്വാഡ് ഐ പി എല്‍ അവസാനിച്ചാല്‍ ഓസ്ട്രേലിയയിലേക്ക് യാത്രയാകും.

ട്വി20 ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചു. എന്നാല്‍ സഞ്ജുവിനെ ഏകദിന ടീമിലേക്ക് പരിഗണിച്ചില്ല. ആര്‍ സി ബിക്ക് വേണ്ടി തകര്‍ത്തു കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കലിന് ട്വി20 ടീമില്‍ സാധ്യത കല്‍പ്പിച്ചിരുന്നു എങ്കിലും അവസാന ടീമില്‍ ദേവ്ദത്ത് ഇല്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി മികച്ച ബൗളിംഗ് കാഴ്ചവെച്ച വരുണ്‍ ചക്രവര്‍ത്തിയെ ട്വി20 ടീമില്‍ എടുത്തിട്ടുണ്ട്.

രോഹിത് ശര്‍മ്മ, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ സ്ക്വാഡില്‍ ഇല്ല. ഇവരുടെ പരിക്ക് വിലയിരുത്തിയ ശേഷം ഇവരുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. ഇപ്പോള്‍ പ്രഖ്യാപിച്ച ടീമിനൊപ്പം കമലേഷ് നാഗര്‍കോടി, കാര്‍തിക് ത്യാഗി, ഇഷാന്‍ പോരെല്‍, ടി നടരാജന്‍ എന്നീ നാല് ബൗളര്‍മാര്‍ കൂടെ ഓസ്ട്രേലിയയിലേക്ക് പോകും.

Related Articles

Back to top button