KeralaLatest

ഏരിയ കമ്മിറ്റി ചുമതലക്കാര്‍ക്ക് പ്രചോദനമായി ‘പ്രചോദനം’ ക്യാമ്പ്

“Manju”

പോത്തന്‍കോട് : ഡിസംബര്‍ 24 ന് ആശ്രമം റിസര്‍ച്ച് സോണ്‍ കമ്മ്യൂണിറ്റി ഡൈനിംഗ് കമ്മിറ്റി ഹാളില്‍ വെച്ച് മാതൃമണ്ഡലം ഏരിയ കമ്മിറ്റി ചുമതലക്കാര്‍ക്കുവേണ്ടിയുള്ള പ്രചോദനം ക്യാമ്പ് നടന്നു. ശാന്തിഗിരി മാതൃമണ്ഡലം ഹെഡ് ജനനി പ്രമീള ജ്ഞാനതപസ്വി ക്യാമ്പി്ന് തിരിതെളിച്ചു. ജനനി ഗൗതമി ജ്ഞാനതപസ്വിനി മുഖ്യപ്രഭാഷണം നടത്തി.


മാതാവാണ് ഓരോ കുടുംബത്തിന്റെയും അടിസ്ഥാനം, അതുകൊണ്ടാണ് മാതൃമണ്ഡലം എന്ന സംഘടന രൂപീകരിച്ചത്.
ഗുരുവോടൊത്ത് ഓരോ കര്‍മ്മ രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ അഹങ്കാരം പാടില്ല. എന്നാല്‍ ആരുടെ മുന്നിലും തലകുനിക്കാതെ പ്രവര്‍ത്തിക്കണം. തല ഉയർത്തിപ്പിടിച്ചാലും ഉള്ളിലെ അഹം പൊങ്ങി വരാതെ, മക്കളെ വളര്‍ത്തണം, പ്രത്യേകിച്ച് പെൺ മക്കളെ ഗുരുവോടടുപ്പിച്ച്‌ നിർത്തണം. നമുക്ക് ലഭിക്കുന്ന അവസരങ്ങൾ അവകാശമാക്കി മാറ്റണം അടിയുറച്ചധർമ്മബോധത്തോടെ പ്രവർത്തിച്ച് കുട്ടികളെ ധർമ്മബോധമുള്ളവരാക്കി , ഏതാണോ നന്മ അതിനോടു ചേർന്നു പ്രവർത്തിക്കാനും നമുക്ക് കഴിയണം. ഗുരുവിന്റെ ആശയത്തിലേക്ക് ഒരു വർഷം ഒരാളെയെങ്കിലും എത്തിക്കണമെന്ന ഒരാഗ്രഹത്തോടെ ഓരോരുത്തരും പ്രവര്‍ത്തിക്കണം. നമുക്കായി ഒരു നല്ല ദിവസമുണ്ടെന്ന ഉറപ്പോടെ, ഒന്നിനേയും പഴി ചാരാതെ പ്രയത്നിച്ച്, നിരന്തരപ്രാർത്ഥനയോടെ, മാറി മാറി വരുന്ന സന്ദർഭങ്ങളിലും സാഹചര്യങ്ങളിലും എനിക്കു നല്ലതായിട്ടു ജീവിക്കാൻ സാധിക്കണേ എന്നു പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് കഴിയണമെന്നും ജനനി പറഞ്ഞു.


മുഖ്യ പ്രഭാഷണം നടത്തിയ ജനനി ഗൗതമി ജ്ഞാന തപസ്വിനി ഗുരുവിനെ ശുശ്രൂഷിക്കുവാനുള്ള ഒരു ഉപാസന മാര്‍ഗ്ഗമാണ് സംഘടനാ പ്രവര്‍ത്തനമെന്നും, അതേറ്റെടുത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ദുഃഖങ്ങള്‍ വരുമെന്നും, കഷ്ടപ്പെട്ട് ചെയ്യുന്ന കര്‍മ്മങ്ങളിലൂടെയാണ് നമ്മുടെ ജീവനിലെ കുറവുകള്‍ പരിഹരിക്കപ്പെടുന്നതെന്നും, ഗുരുനിശ്ചയം സഫലീകരിക്കേണ്ട ഉപകരണങ്ങളായി നമ്മള്‍ മാറണമെന്നും പറഞ്ഞു.
16 ഏരിയ കമ്മിറ്റികളില്‍ നിന്നും 150 ഓളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ച് മാതൃമണ്ഡലം പ്രതിനിധികള്‍ ചേര്‍ന്ന് സറ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പുറത്തിറക്കിയ ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടം നേടിയ ശാന്തിഗിരി ആശ്രമം കൊല്ലം ഏരിയ അസിസ്റ്റന്റ് ജനറല്‍ കണ്‍വീനറുമായ ഡോ.ആര്‍. സിന്ധുവിനെ ആദരിച്ചു.

യോഗത്തിന് ആര്‍. രാജി കുമാര്‍ ഗുരുവാണി വായിച്ചു. മാതൃമണ്ഡലം പബ്ലിക് റിലേഷന്‍സ് വിഭാഗം ഡെപ്യൂട്ടി കണ്‍വീനര്‍ അനുഭവം പങ്കുവെച്ചു. അ‍ഡീഷണല്‍ ജനറല്‍ കണ്‍വീനര്‍ ഡോ. ജയശ്രീ എന്‍. നന്ദിരേഖപ്പെടുത്തി.

Related Articles

Back to top button