IndiaLatest

തീവ്രവാദ ഫണ്ടിംഗിന് തെളിവില്ല;സ്വര്‍ണക്കടത്ത് കേസില്‍ വഴിമുട്ടി എന്‍ഐഎ

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം; സ്വര്‍ണക്കടത്ത് കേസില്‍ വഴിമുട്ടി എന്‍ഐഎ അന്വേഷണം. കേസില്‍ തീവ്രവാദ ഫണ്ടിംഗിന് തെളിവ് ലഭിച്ചില്ല. റബിന്‍സിന്റെ കൈയില്‍ നിന്ന് കാര്യമായ തെളിവ് ലഭിച്ചില്ലെന്നും ഫൈസല്‍ ഫരീദിനെ കിട്ടാതെ അന്വേഷണം മുന്നോട്ട് നീങ്ങില്ലെന്നാണ് എന്‍ഐഎ പറയുന്നത്.

കോണ്‍സുല്‍ ജനറലിന്റെയും അറ്റാഷെയുടെയും പങ്ക് അന്വേഷിക്കണമെന്നും ഇവരുടെ മൊഴിയെടുക്കണമെന്നും ആണ് എന്‍ഐഎ ആവശ്യം. നിലവില്‍ ഉള്ളത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തെന്ന കുറ്റം മാത്രമാണ്. തെളിവ് കണ്ടെത്താന്‍ ആകാത്ത പക്ഷം യുഎപിഎ റദ്ദാക്കപ്പെടും. കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരാഴ്ച ശേഷിക്കെയാണ് എന്‍ഐഎയില്‍ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

അതേസമയം ഡോളര്‍ കടത്ത് കേസില്‍ അറ്റാഷെയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് അനുമതി തേടി. ധനകാര്യ മന്ത്രാലയത്തിന് കസ്റ്റംസ് അനുമതി തേടി കത്തയച്ചു. യുഎഇ കോണ്‍സുല്‍ ജനറലിനെയും ചോദ്യം ചെയ്യണമെന്നും ആവശ്യമുണ്ട്. കോണ്‍സുലേറ്റിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ധനകാര്യമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ലോക്ക് ഡൗണ്‍ സമയത്ത് യാത്ര ചെയ്ത ആറ് വിദേശ പൗരന്മാരുടെ വിവരം കസ്റ്റംസ് ശേഖരിക്കുന്നുണ്ട്. തിരുവനന്തപുരത്ത് നിന്നും കൊച്ചിയില്‍ നിന്നും പോയ ഇവരുടെ യാത്ര വിവരങ്ങള്‍ പരിശോധിക്കും.

Related Articles

Back to top button