KeralaLatest

കോവിഡിന്റെ രണ്ടാം വരവില്‍ ലക്ഷണങ്ങള്‍ വ്യത്യസ്തം

“Manju”

സാധാരണ കോവിഡ് ലക്ഷണങ്ങള്‍ ചുമ, പനി, തൊണ്ടവേദന, രുചി, മണം എന്നിവ നഷ്ടപ്പെടല്‍ ആണെന്ന് മിക്കവാറും പേര്‍ക്ക് അറിയാമായിരിക്കും. കോവിഡിന്റെ രണ്ടാം വേവില്‍ ഉള്ള ലക്ഷണങ്ങള്‍ ഇവയില്‍ നിന്ന് വ്യത്യസ്തമാണ്.

∙ വിശപ്പില്ലായ്‌മ, ഓക്കാനം, ഛര്‍ദ്ദി, വയറുവേദന, വയറിളക്കം.

∙ അങ്ങേയറ്റത്തെ ക്ഷീണവും അവശതയും.

∙ വായ്‌ ഉണക്കം അഥവാ ഉമിനീര്‍ ഇല്ലാത്ത അവസ്ഥ.

∙ പൊടുന്നനെയുള്ള തലവേദന.

∙ കൈകാലുകളില്‍ തിണര്‍പ്പുകള്‍

∙ കേള്‍വി ശക്തി നഷ്ടപ്പെടല്‍.

∙ കണ്ണുകള്‍ ചുവന്ന് വരുക.

25- 50 വയസ്സിനിടയിലുള്ള ആരോഗ്യമുള്ളവരാണ് ഈ വേവില്‍ കൂടുതല്‍ ബാധിക്കപ്പെടുന്നത്. പ്രായം കുറഞ്ഞ ആളുകളില്‍ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് ഹാപ്പി ഹൈപോക്സിയ (Happy hypoxia ). അതായത് രക്തത്തിലെ ഓക്സിജന്റെ അളവ് വളരെ കുറഞ്ഞിട്ടും രോഗി രോഗലക്ഷണങ്ങളോ മറ്റു പ്രയാസങ്ങളോ കാണിക്കാത്ത പ്രതിഭാസം. സാധാരണ രക്തത്തിലെ ഓക്സിജന്റെ അളവ് 97-100 ആണ്. ഇത് 91 ല്‍ താഴെ വരുമ്പോള്‍ മിക്കവാറും പേര്‍ക്ക് ശ്വാസം മുട്ടല്‍ വരും. പക്ഷേ, കോവിഡിന്റെ രണ്ടാം വേവില്‍ രക്തത്തിലെ ഓക്സിജന്റെ അളവ് 60 ഓ 50 ഓ ആയിട്ട് പോലും പ്രത്യക്ഷത്തില്‍ വലിയ ബുദ്ധിമുട്ട് തോന്നാത്തവര്‍ ഉണ്ട്. അതുകൊണ്ടുതന്നെ മെഡിക്കല്‍ കെയര്‍ കിട്ടാന്‍ ഇവര്‍ക്ക് താമസം നേരിടുന്നു.

സാധാരണ രോഗികള്‍ ശ്വാസം മുട്ട് ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ രക്തത്തിലെ ഓക്സിജന്റെ അളവ് 90 ല്‍ താഴെ ആയിരിക്കും. അപ്പോള്‍ മാസ്ക് വച്ച്‌ ഓക്സിജന്‍ നല്‍കിയാല്‍ മതിയാകും. പക്ഷേ, ഹാപ്പി ഹൈപോക്സിയ വരുന്നവര്‍ ആശുപത്രിയില്‍ വരുമ്പോള്‍ തന്നെ വളരെ മോശം അവസ്ഥയില്‍ എമര്‍ജന്‍സി വെന്റിലേറ്റര്‍ കെയര്‍ വേണ്ടുന്ന രീതിയില്‍ ആയിരിക്കും. ഐസിയു വില്‍ ബെഡ് റെഡിയാക്കി വെന്റിലേറ്റര്‍ ശരിയാക്കി വരുമ്പോഴേക്കും രോഗിയുടെ സ്ഥിതി മോശമായി മരണം സംഭവിക്കുന്നു. അതുകൊണ്ട് കോവിഡ് വന്ന് വീട്ടില്‍ അല്ലെങ്കില്‍ ഡോമിസിലിയറി കെയര്‍ സെന്ററില്‍ ഇരിക്കുന്നവര്‍ നിര്‍ബന്ധമായും രക്തത്തിലെ ഓക്സിജന്റെ അളവ് നോക്കുന്ന ഓക്സിമീറ്റര്‍ കയ്യില്‍ കരുതി കൂടെ കൂടെ ഓക്സിജന്‍ ലെവല്‍ നോക്കേണ്ടതാണ്.

Related Articles

Back to top button