EntertainmentLatest

ഷൂട്ടിങ്ങിന് ഇടയിൽ നടൻ ആസിഫ് അലിക്ക് പരുക്ക്

“Manju”

സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ ആസിഫ് അലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെയാണ് താരത്തിന് കാലിന് ഗുരുതരമായി പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെ തുടർന്ന് ആസിഫ് അലിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷൂട്ടിംഗ് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല.
നവാഗതനായ നിഷാന്ത് സട്ടു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ചിത്രത്തിലെ ക്ലൈമാക്സ് രംഗവുമായി ബന്ധപ്പെട്ട ഒരു ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.

Related Articles

Back to top button