KeralaLatest

പരിഹസിക്കുന്നത് തന്റെ ശൈലിയല്ല; ജോസ് കെ മാണി

“Manju”

ജോസ് കെ മാണി വിഭാഗം കേരള കോണ്‍ഗ്രസ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റമുണ്ടാക്കിയ പശ്ചാത്തലത്തില്‍ ആരെയും പരിഹസിക്കാന്‍ ആകില്ലെന്ന് ജോസ് കെ മാണി. ആരെയും പരിഹസിക്കാനും കുത്തു വാക്കുകള്‍ പറയാനും താനില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പിന്തുണയും സ്‌നേഹവും നല്‍കി ഇടതുപക്ഷ മുന്നണിയെയും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയും വിജയിപ്പിച്ച എല്ലാവര്‍ക്കും വിജയം സമര്‍പ്പിക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. മാണി സാറിനെ രാഷ്ട്രീയമായി വഞ്ചിച്ചവര്‍ക്കുള്ള ജനങ്ങളുടെ മറുപടിയാണെന്നും സത്യത്തിന്റെ വിജയമാണെന്നും ഫേസ്ബുക്ക് പോസ്റ്റിലെ പോസ്റ്ററില്‍ പറയുന്നു.

Related Articles

Back to top button