Article

ഇനി വെണ്ടക്ക മുടി സ്‌ട്രെയിറ്റ് ചെയ്യും…

“Manju”

വെണ്ടയ്ക്ക ഉപയോഗിച്ച്‌ പാക്കുണ്ടാക്കി തലയില്‍ തേയ്ക്കുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും ഉള്ള് വയ്ക്കുന്നതിനും സ്‌ട്രെയിറ്റ് ആകുന്നതിനും സഹായിക്കും.വെണ്ടയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. വൈറ്റമിന്‍ എയുടെ കലവറയായതിനാല്‍ വെണ്ടയ്ക്ക തലയില്‍ തേയ്ക്കുന്നത് മുടിയില്‍ മോയിസ്ച്ചര്‍ നിലനിര്‍ത്തുന്നതിനും കേട് വരുന്നത് തടയാനും സഹായിക്കും.

പാക്ക്
രണ്ടോ മൂന്നോ വെണ്ടക്ക എടുക്കുക. ഇതിലേയ്ക്ക് കുറച്ച്‌ വെള്ളമൊഴിച്ച്‌ ചൂടാക്കുക. വെണ്ടയ്ക്ക നന്നായി വെന്തശേഷം അതിലെ നീര് ഇറങ്ങിവരാന്‍ തുടങ്ങുമ്ബോള്‍ തണുക്കാനായി മാറ്റി വയ്ക്കുക. ശേഷം നന്നായി അരച്ചെടുത്ത് തടയില്‍ തേയ്ച്ച്‌ പിടിപ്പിക്കാവുന്നതാണ്. ഇടയ്ക്ക് തല മസാജ് ചെയ്യുന്നതും മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും സഹായിക്കും. അര മണിക്കൂറിന് ശേഷം കഴുകിക്കളയുക. ഇതില്‍ കുറച്ച്‌ നാരങ്ങാ നീര് ചേര്‍ക്കുന്നത് കണ്ടീഷ്ണര്‍ ഇഫക്‌ട് മുടിക്ക് നല്‍കുവാനും സഹായിക്കും. നിങ്ങളുടെ സ്‌കിന്‍ ടൈപ്പ് നോക്കി വേണം ഇതില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍. അല്ലാത്ത പക്ഷം സ്‌കിന്‍ ഡ്രൈ ആക്കും. നാരങ്ങാ നീര് ചേര്‍ക്കുന്നതിലൂടെ തലമുടിക്ക് വെണ്ടയ്ക്കയുടെ മണം നില്‍ക്കുന്നത് ഒഴിവാക്കുവാനും സഹായിക്കും. ഈ പാക്ക് ഇട്ടതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച തലമുടി കഴുകുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ പാക്കിന്റെ ഫലം കുറയും.

വെളിച്ചെണ്ണ
അഞ്ച് വെണ്ടയ്ക്ക എടുക്കുക. നന്നായി നുറുക്കി വേവിക്കുക. ഇതിലേയ്ക്ക് കുറച്ച്‌ വെളിച്ചെണ്ണയോ ഒലീവ് ഓയിലോ ചേര്‍ക്കുക. ഒപ്പം നാരങ്ങാ നീരും ചേര്‍ക്കാവുന്നതാണ്. ഇത്തരത്തില്‍ തയ്യാറാക്കിയ എണ്ണ അരിച്ച്‌ മാറ്റി വയ്ക്കുക. പിന്നീട് ഇത് നന്നായി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ നന്നായി തേയ്ച്ചു പിടിപ്പിച്ച ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച്‌ കഴുകി കളയുക. ഇത് മുടിക്ക് നല്ല തിളക്കം തരുന്നതിനും ഡ്രൈ ആകാതിരിക്കുവാനും സഹായിക്കും. ഇതിനൊപ്പം കറ്റാര്‍വാഴ ചേര്‍ക്കുന്നതും നല്ലതാണ്.

Related Articles

Back to top button