ArticleLatest

കൊളസ്ട്രോള്‍ രോഗികള്‍ക്ക് പപ്പായ അത്യുത്തമം…

“Manju”

മനുഷ്യശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്ട്രോള്‍ . രണ്ട് തരത്തിലുള്ള കൊളസ്ട്രോളുണ്ട്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും .അഥില്‍ നല്ല കൊളസ്ട്രോള്‍ ഹൃദയാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. കോശസ്തരങ്ങളുടെ നിര്‍മാണത്തിന് സഹായിക്കുന്ന രക്തത്തിലെ മെഴുകു പോലുള്ള ഒരു വസ്തുവാണ് കൊളസ്ട്രോള്‍.

ഹൃദ്രോഗ സാധ്യത ഒഴിവാക്കാന്‍ ഹൈ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ (HDL) അഥവാ നല്ല ലിപ്പി‍ഡുകള്‍, ലോ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍ (LDL) അഥവാ ചീത്ത ലിപ്പിഡിനെക്കാള്‍ കൂടുതലായിരിക്കണം. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ബ്ലഡ് തിന്നിങ്ങ് മരുന്നുകള്‍, ശരീരഭാരം കുറയ്ക്കല്‍, ഭക്ഷണത്തില്‍ മാറ്റം വരുത്തുക തുടങ്ങിയവയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍.

ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് ഭക്ഷണത്തിലൂടെ കുറയ്ക്കാന്‍ സാധിക്കുമെന്ന് പോഷകാഹാര വിദഗ്ധ നമാമി അഗര്‍വാള്‍ പറഞ്ഞു. ചീത്ത കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണമെന്നറിയാം…. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളള പപ്പായ ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും കൊളസ്ടോള്‍ നിയന്ത്രിക്കുകയും ചെയ്യും. അതിനാല്‍ കൊളസ്ട്രോള്‍ രോഗികള്‍ പപ്പായ ധാരാളം കഴിക്കുന്നത് നല്ലതാണ്.

Related Articles

Back to top button