IndiaLatest

ജീവനക്കാരുടെ സ്വയം വിരമിക്കല്‍ പ്രായം കുറച്ച്‌ എയര്‍ ഇന്ത്യ

“Manju”

ജീവനക്കാരുടെ സ്വയം വിരമിക്കല്‍ പ്രായം കുറച്ച്‌ എയര്‍ ഇന്ത്യ. ജീവനക്കാര്‍ സ്വയം വിരമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് യോഗ്യതാ പ്രായം 55ല്‍ നിന്ന് 40 ആയി കുറച്ചത്. ഇതിനു പുറമെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് കമ്പനി ക്യാഷ് ഇന്‍സെന്റീവ് പ്രഖ്യാപിക്കുകയും ചെയ്തു.

ടാറ്റ ഗ്രൂപ്പിന്റെ മറ്റ് കമ്പനികളായ ടാറ്റ സ്റ്റീല്‍, വിസ്താര എന്നിവയില്‍ ജോലി ചെയ്തിട്ടുള്ള സീനിയര്‍, മിഡില്‍ ലെവല്‍ എക്സിക്യൂട്ടീവുകളെ ഉള്‍പ്പെടുത്തി എയര്‍ലൈനിന്റെ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ മാനേജ്മെന്റിന്റെ ഘടനയില്‍ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.

എയര്‍ ഇന്ത്യയുടെ നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ച്‌, സ്ഥിരം ജീവനക്കാര്‍ക്ക് 55 വയസോ അതില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കും, 20 വര്‍ഷമായി കരിയറില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്കുമാണ് സ്വമേധയാ വിരമിക്കലിന് അപേക്ഷ നല്‍കാന്‍ സാധിക്കുക. ജൂണ്‍ ഒന്നിനും ജൂണ്‍ 30 നും ഇടയില്‍ സ്വയം വിരമിക്കലിന് അപേക്ഷിക്കുന്ന ജീവനക്കാര്‍ക്ക് നഷ്ടപരിഹാര തുകയ്ക്ക് മുകളിലുള്ള അധിക ഇന്‍സെന്റീവും ലഭിക്കും.

Related Articles

Back to top button