InternationalLatest

4 പേര്‍ക്കു കൂടി മങ്കി പോക്സ് കേസുകള്‍ സ്ഥിരീകരിച്ചു

“Manju”

അബുദാബി: യുഎഇയില്‍ നാല് പുതിയ മങ്കി പോക്സ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. രാജ്യത്തെ സാംക്രമികരോഗ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായാണ് ഈ കേസുകള്‍ കണ്ടെത്തിയത്. ഇതോടെ യുഎഇയില്‍ സ്ഥിരീകരിച്ച മങ്കി പോക്സ് കേസുകളുടെ എണ്ണം എട്ടായി. രോഗത്തിനെതിരായ പ്രതിരോധ മാര്‍ഗങ്ങള്‍ പിന്തുടരണമെന്നും യാത്ര ചെയ്യമ്പോഴും വലിയ ആള്‍ക്കൂട്ടങ്ങളിലും ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങളോട് ആരോഗ്യമന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മേയ് 24നാണ് യുഎഇയില്‍ ആദ്യത്തെ മങ്കി പോക്സ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെസ്റ്റ് ആഫ്രിക്കയില്‍ നിന്ന് യുഎഇയിലെത്തിയ 29 വയസുകാരനായ സന്ദര്‍ശകനാണ് രോഗം സ്ഥിരീകരിച്ചത്. പകര്‍ച്ചവ്യാധികളില്‍ നിന്നുള്ള സുസ്ഥിരമായ പ്രതിരോധവും സംരക്ഷണവും ലക്ഷ്യമിട്ട് രാജ്യത്ത് ആരോഗ്യ വിഭാഗങ്ങളുമായി സഹകരിച്ച്‌ അന്താരാഷ്‍ട്ര മാനദണ്ഡങ്ങള്‍ പ്രകാരം ഒരു പകര്‍ച്ചവ്യാധി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

Related Articles

Back to top button